ലോക്കോ പൈലറ്റിന് ഇനി ഇരുമ്പുപെട്ടിയില്ല; പകരം ട്രോളി ബാഗ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 8, 2018

ലോക്കോ പൈലറ്റിന് ഇനി ഇരുമ്പുപെട്ടിയില്ല; പകരം ട്രോളി ബാഗ്

ന്യൂഡൽഹി: ലോക്കോ പൈലറ്റുമാരും ഗാർഡുമാരും ഉപയോഗിച്ചുവരുന്ന ഇരുമ്പുപെട്ടി റെയിൽവെ ഉപേക്ഷിക്കുന്നു. യാത്രയിലുടനീളം വിവിധകാര്യങ്ങൾ രേഖപ്പെടുത്തുന്ന മാനുവൽ ബുക്കുകളും ഫ്ളാഗുകളും അടങ്ങിയ ഭാരംകൂടിയ പെട്ടിയാണ് ഉപേക്ഷിക്കുന്നത്. പകരം ട്രോളി ബാഗ് ഉപയോഗിക്കാനാണ് തീരുമാനം. കനംകൂടിയ മാനുവൽ ബുക്കുകൾക്ക് പകരം ടാബ് ലെറ്റാകും ഇനി ഉപയോഗിക്കുക. ഇരുമ്പുപെട്ടി ഉപയോഗിക്കുന്നതുമൂലം പലപ്പോഴും ട്രെയിന്റെ സമയക്രമത്തെ ബാധിക്കുന്നുണ്ടെന്ന വിവരത്തെതുടർന്നാണ് ട്രോളി ബാഗ് പരീക്ഷിക്കുന്നത്. അടുത്തയിടെ ഡൽഹി ഡിവിഷനിലെ 12459 ന്യൂഡൽഹി-അമൃത്സർ ഇന്റർസിറ്റി എക്സ്പ്രസിൽ പരീക്ഷണാടിസ്ഥാനത്തിൽ പഴയ ഇരുമ്പുപെട്ടി മാറ്റി ട്രോളി ബാഗ് പരീക്ഷിച്ചിരുന്നു. എൻജിനുസമീപത്തേയ്ക്കും ഗാർഡിനും ഇരുമ്പുപെട്ടി എത്തിക്കാൻ പോർട്ടർമാരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. തീവണ്ടിയുടെ നീക്കത്തെ ഇത് പലപ്പോഴും ബാധിച്ചിരുന്നതായി പറയുന്നു. തീവണ്ടിവരുന്നതിനുമുമ്പ് പ്ലാറ്റ്ഫോമിൽ പെട്ടി കൊണ്ടുവെയ്ക്കുന്നത് യാത്രക്കാർക്കും അസൗകര്യമുണ്ടാക്കിയിരുന്നു. പുതിയ തീരുമാനത്തെ റെയിൽവെ ജീവനക്കാർ സ്വാഗതം ചെയ്തു. പോർട്ടറുടെ സഹായമില്ലാതെ ട്രോളി ഉപയോഗിക്കാൻ കഴിയും. ടാബ് ലെറ്റ് ഉപയോഗിക്കുന്നതിലൂടെ മാനുവൽ ബുക്ക് അച്ചടിക്കുന്നതിനുള്ള ചെലവ് കുറയ്ക്കാൻ കഴിയുമെന്നതും നേട്ടമായി ജീവനക്കാർ വിലയിരുത്തുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2AMumlj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages