ബെംഗളുരു: ലോക പ്രശസ്ത നിക്ഷേപകനും ബെർക്ക്ഷെയർ ഹാത് വെയുടെ ഉടമയുമായ വാറൻ ബഫറ്റ് ഇതാദ്യമായി ഇന്ത്യയിൽ നിക്ഷേപം നടത്താനൊരുങ്ങുന്നു. പേ ടിഎമ്മിന്റെ മാതൃ സ്ഥാപനമായ വൺ97 കമ്യൂണിക്കേഷൻസിലാണ് 2000-2500 കോടി രൂപ നിക്ഷേപിക്കുക. ചൈനയിലെ ഓൺലൈൻ ഭീമനായ ആലിബാബയ്ക്കും ജപ്പാനിലെ സോഫ്റ്റ് ബാങ്കും ഇതിനകം പേ ടഎമ്മിൽ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ആലിബാബയ്ക്ക് 42 ശതമാനവും സോഫ്റ്റ് ബാങ്കിന് 20 ശതമാനവും പേ ടിഎമ്മിന്റെ സ്ഥാപകനായ വിജയ് ശേഖർ ശർമയ്ക്ക് 16 ശതമാനവും സെയ്ഫ് പാർട്ടണേഴ്സിന് 22 ശതമാനവും ഓഹരി പങ്കാളിത്തമാണ് നിലവിലുള്ളത്. തുടക്കത്തിൽ മുന്നു മുതൽ നാലുശതമാനംവരെ ഓഹരി സ്വന്തമാക്കാനാണ് വാറൻ ബഫറ്റിന്റെ ശ്രമം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും പേ ടിഎമ്മുമായി ബന്ധപ്പെട്ടവൃത്തങ്ങൾ സൂചിപ്പിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2Lw8bjo
via
IFTTT
No comments:
Post a Comment