ശ്രീനഗര്‍: കശ്മീരിലെ കില്ലോറ ഗ്രാമത്തില്‍ സുരക്ഷ ഉദ്യോഗസ്ഥരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ കമാന്‍ഡറടക്കം അഞ്ച് ഭീകരരെ സൈന്യം വധിച്ചു. വെള്ളിയാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ ഇന്ന് പുലര്‍ച്ചെ വരെ നീണ്ടു നിന്നു.
പ്രദേശത്ത് ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യവും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് വെടിവയ്പ് നടന്നത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.
ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ ഉമര്‍ മാലിക്കാണ് കൊല്ലപ്പെട്ടത്. എ.കെ.47 തോക്കും ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം, വടക്കന്‍ കശ്മീരിലെ സോപോറില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. അക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യൂ വരിച്ചു. ഇതോടുകൂടി നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒന്‍പത് ഭീകരരെയാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ സൈന്യം വധിച്ചത്.
from mangalam.com https://ift.tt/2M0zJlj
via IFTTT
No comments:
Post a Comment