ചെന്നൈ : മാസങ്ങള്‍ നീണ്ട സമരത്തിനൊടുവില്‍ പുതുച്ചേരിയിലെ ക്ഷേത്രത്തില്‍ കടക്കാന്‍ അനുമതി നേടി ദളിതര്‍. കുനിച്ചംപേട്ടിലെ ദ്രൗപദി അമ്മന്‍ കോവിലിലാണ് ദളിത് പ്രതിഷേധം ഫലം കണ്ടത്.
കഴിഞ്ഞ ഏപ്രിലില്‍ നാട്ടുകാരിയായ ദളിത് പെണ്‍കുട്ടി ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ചത് ക്ഷേത്രം അധികൃതര്‍ തടഞ്ഞിരുന്നു. പുതുച്ചേരി കുനിചംപേട്ടുകാരിയായ രാധയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ദളിത് വിഭാഗത്തില്‍ പെട്ട രാധ കയറിയാല്‍ ക്ഷേത്രം അശുദ്ധമാക്കപ്പെടുമെന്നും പുറത്തിറങ്ങണമെന്നുമായിരുന്നു കര്‍ശന നിര്‍ദേശം. വാക്കുതര്‍ക്കത്തില്‍ കാര്യങ്ങള്‍ അന്ന് അവസാനിച്ചു. പിന്നീട് ദളിത് സംഘടനകള്‍ വിഷയത്തില്‍ ഇടപെട്ടു.
വ്യാഴാഴ്ച ദളിത് സംഘടനാപ്രവര്‍ത്തകര്‍ കുനിചംപേട്ടില്‍ ഒത്തുകൂടുകയും വെള്ളിയാഴ്ച ക്ഷേത്രത്തില്‍ പ്രവേശിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് നൂറോളം പേര്‍ പ്രകടനമായെത്തി. തടയാന്‍ ക്ഷേത്രം അധികാരികളും മറ്റ് വിഭാഗത്തില്‍ പെട്ടവരും ശ്രമിച്ചു. ക്ഷേത്രത്തിനു മുന്നില്‍ ഇരു വിഭാഗവും തമ്മി ഏറ്റുമുട്ടുമെന്ന നിലയായി. ഉന്തും തള്ളും ആയതോടെ പോലീസ് മേധാവിയും കളക്ടറും സ്ഥലത്തെത്തി. തുടര്‍ന്നു നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ ദളിതര്‍ക്ക് താത്കാലികമായി ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അനുമതി ലഭിക്കുകയായിരുന്നു.
from mangalam.com https://ift.tt/2MgKDjC
via IFTTT
No comments:
Post a Comment