ഭാരതപ്പുഴയും ചാലിയാറും കടലുണ്ടിപ്പുഴയും കരകവിഞ്ഞു: കോട്ടയം ഒറ്റപ്പെടുന്നു, താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 17, 2018

ഭാരതപ്പുഴയും ചാലിയാറും കടലുണ്ടിപ്പുഴയും കരകവിഞ്ഞു: കോട്ടയം ഒറ്റപ്പെടുന്നു, താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറുന്നു

കോട്ടയം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഭാരതപ്പുഴയും ചാലിയാറും കടലുണ്ടിപ്പുഴയും കരകവിഞ്ഞൊഴുകുന്നു. പെരിങ്ങല്‍ക്കുത്ത് അണക്കെട്ട് കവിഞ്ഞൊഴുകാന്‍ തുടങ്ങിയിട്ട് ഒരു ദിവസം കഴിഞ്ഞിരിക്കുകയാണ്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഇതേതുടര്‍ന്ന് കനത്ത ജാഗ്രത നിര്‍ദേശം നല്‍കി.

സൈന്യത്തിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വലിയ ബോട്ടുകള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍, ആംബുലന്‍സ് ഉള്‍പ്പെടെയുള്ളവ നാഷണല്‍ ഹൈവേ വഴി പോകേണ്ടതിനാല്‍ ദേശീയ പാത വഴിയുള്ള അനാവശ്യ യാത്ര ഒഴിവാക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. കോഴിക്കോട്-ഷൊര്‍ണ്ണൂര്‍ പാതയില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തി. കുട്ടനാട്ടില്‍ നിന്നും ആയിരങ്ങളെ ഒഴിപ്പിക്കുകയാണ്.

അതേസമയം, കാലവര്‍ഷക്കെടുതിയില്‍ കോട്ടയം ജില്ല ഒറ്റപ്പെടുകയാണ്. എംസി റോഡ്, എസി റോഡ്, കെകെ റോഡ്, എറണാകുളം റോഡ് തുടങ്ങിയവയില്‍ ഗതാഗതം സ്തംഭിച്ചു. ട്രെയിന്‍ ഗതാഗതവും നിര്‍ത്തിവെച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കൂടുതല്‍ കയറിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം കടുത്ത ഇന്ധന ക്ഷാമവും ജില്ലയെ ബാധിച്ചു തുടങ്ങി.



from mangalam.com https://ift.tt/2MUhefm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages