മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കുമെന്ന് കേന്ദ്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 17, 2018

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കുമെന്ന് കേന്ദ്രം

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ.ഘട്ടം ഘട്ടമായിവെള്ളം തുറന്നു വിടാമെന്നാണ് കേന്ദ്രംഅറിയിച്ചിരിക്കുന്നത്. വെള്ളം തുറന്നുവിടുമ്പോൾ ജനങ്ങളെ ബാധിക്കരുതെന്ന് കോടതി പറഞ്ഞു. കേസ് ഈ മാസം 25 ന് വീണ്ടും പരിഗണിക്കും. ജലനിരപ്പ് എത്ര കുറയ്ക്കുമെന്ന കാര്യത്തിലും വെള്ളം എവിടേക്ക് തുറന്നുവിടുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. സാഹചര്യം പരിശോധിച്ച ശേഷംഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കും. അണക്കെട്ടിലെ ജലനിരപ്പ് രണ്ടോമൂന്നോ അടി കുറയ്ക്കുമെന്നാണ് കരുതുന്നത്. പ്രളയബാധ തുടരുന്ന സാഹചര്യത്തിൽ കേരളത്തിനോട് വെള്ളം കൊണ്ടുപോകാൻ ആവശ്യപ്പെടാനിടയില്ലെന്നാണ് കരുതുന്നത്. കേരളത്തിന്റെ വശത്തേക്കാണെങ്കിൽ അത് നിലവിലെ സാഹചര്യത്തെ ഗുരുതരമാക്കും. അതുകൊണ്ടുതന്നെ തമിഴ്നാടിനോട് വെള്ളം എടുക്കാൻആവശ്യപ്പെടാനാണ് സാധ്യത. ഇക്കാര്യത്തിൽ കേന്ദ്രം നിലപാട് വ്യക്തമാക്കിയിട്ടില്ല.വെള്ളം തങ്ങളുടെ ഭാഗത്തേക്ക് കൊണ്ടുപോകാനാവില്ലെന്ന നിലപാടാണ് തമിഴ്നാട് സ്വീകരിച്ചിരുന്നത്. മുല്ലപ്പെരിയാറിന്റെ ദുരന്തനിവാരണത്തിനുള്ള ഉപസമിതി, കേന്ദ്രസർക്കാർ രൂപവത്കരിച്ച ക്രൈസിസ് മാനേജ്മെന്റ് സമിതി, കേരളത്തിലെയും തമിഴ്നാട്ടിലെയും ചീഫ് സെക്രട്ടറിമാർ എന്നിവരോട് വെള്ളിയാഴ്ച വീഡിയോ കോൺഫറൻസ് മുഖാന്തരം യോഗം ചേരണമെന്ന് വ്യാഴാഴ്ച കോടതി ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ചവിഷയത്തിൽ അന്തിമതീരുമാനം എടുക്കാനുള്ള അധികാരം കേന്ദ്രസർക്കാരിന്റെ ക്രൈസിസ് മാനേജ്മെന്റ് സമിതിക്കാണ് സുപ്രീം കോടതി നൽകിയിട്ടുള്ളത്. ഈ സമിതിയുടെ നിർദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുമുണ്ട്.മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കണമെന്ന ആവശ്യമാണ് കേരളം ഉന്നയിച്ചിരുന്നത്. കേരളം കടുത്ത വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയായ റസൽ ജോയിയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഹർജി. മുല്ലപ്പെരിയാർ കേന്ദ്ര തലത്തിൽ ദുരിത നിവാരണ സമിതിക്ക് രൂപംനൽകി സംസ്ഥാനങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തലവനായ ഭരണഘടനാ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. content highlights:Water level of Mullapperiyar dam will be lowered says centre


from mathrubhumi.latestnews.rssfeed https://ift.tt/2MU8LsH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages