ഔദ്യോഗിക ബഹുമതികളോടെ മാര്‍ അത്തനാസിയോസിന്റെ മൃതദേഹം സംസ്‌കരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

ഔദ്യോഗിക ബഹുമതികളോടെ മാര്‍ അത്തനാസിയോസിന്റെ മൃതദേഹം സംസ്‌കരിച്ചു

ചെങ്ങന്നൂര്‍: ട്രെയിനില്‍ നിന്ന് വീണ് മരിച്ച ഓര്‍ത്തഡോക്‌സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഓതറ സെന്റ് ജോര്‍ജ് ദയറയിലാണ് മൃതദേഹം സംസ്‌കരിച്ചത്. തിരുവല്ല ആര്‍.ഡി.ഒ സംസ്ഥാന സര്‍ക്കാരിന് വേണ്ടി പുഷ്പചക്രം അര്‍പ്പിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി മാത്യു ടി. തോമസ്, എം.എല്‍.എമാരായ സജി ചെറിയാന്‍, വീണ ജോര്‍സ് തുടങ്ങി നിരവധി പേര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ തിരുമേനിമാരും വൈദികരും ചേര്‍ന്നാണ് സംസ്‌കാര ശിശ്രൂഷ നടത്തിയത്.



from mangalam.com https://ift.tt/2BPSX9q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages