തിരുവനന്തപുരം: പ്രളയ ബാധിത മേഖലകൾ സന്ദർശിക്കാൻ കോൺഗ്രസ്അധ്യക്ഷൻ രാഹുൽ ഗാന്ധി ഈ മാസം 28, 29തീയതികളിൽ കേരളത്തിൽ എത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സൻ. ആയിരം വീടുകൾ കോൺഗ്രസ് പ്രളയ ബാധിതർക്കായി നിർമ്മിച്ച് നൽകുമെന്നും ഹസ്സൻ വ്യക്തമാക്കി.കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധി ചാലക്കുടി, ആലുവ, വയനാട് എന്നിവിങ്ങളിൽ സന്ദർശനം നടത്തും. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ ഓരോ വീടുകൾ വീതം ദുരിത ബാധിതർക്കുസ്പോൺസർ ചെയ്യും. വീടുകൾ നിർമ്മിക്കാൻ സ്പോൺസർമാരുടെ സഹായവും തേടും. വീടുകളിലേക്ക് മങ്ങുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ വളരെ കുറവാണെന്ന് എം.എം ഹസ്സൻ ചൂണ്ടിക്കാട്ടി. കുറഞ്ഞത് 25,000 രൂപയെങ്കിലും നൽകണം. ഈ തുക ഇവർക്ക് നേരിട്ട് നൽകുന്ന സംവിധാനമുണ്ടാക്കണം. ക്യാമ്പുകളിൽ ഉയരുന്നപരാതികൾ പരിഹരിക്കാൻ അടിയന്തര നടപടി വേണം. ക്യാമ്പുകളിൽ പേര്രജിസ്റ്റർ ചെയ്യാത്തവർക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ നടപടി ഉണ്ടാക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു. content highlights:rahul gandhi to visit kerala flood affected areas
from mathrubhumi.latestnews.rssfeed https://ift.tt/2PG28Mu
via
IFTTT
No comments:
Post a Comment