ജനീവ: കേരളത്തിലുണ്ടായ പ്രളക്കെടുതിയിലും നൂറുകണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെട്ടതിലും ദു:ഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ. കേരളത്തിലെ സ്ഥിതിഗതികൾ തങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടേഴ്സ് അറിയിച്ചതായി അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക്ക് അറിയിച്ചു. ഇന്ത്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി ജീവനും വസ്തുവകകളും നഷ്ടപ്പെട്ടതിലും പലരും കുടിയൊഴിക്കപ്പെട്ടതിലും യു.എൻ ദു:ഖം രേഖപ്പെടുത്തുന്നു. 100 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണിതെന്നും യു.എൻ വ്യക്തമാക്കി. സഹായത്തിനായി ഇതുവരെ ഒരു അഭ്യർത്ഥനയും ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. പ്രകൃതി ദുരന്തങ്ങൾ കൈകാര്യം ചെയ്യാൻ ഇന്ത്യക്ക് മികച്ച സംവിധാനങ്ങളുണ്ടെന്നും ഡുജാറിക്ക് ഓർമിപ്പിച്ചു. content highlights:UN Gen Secretary Guterres saddened by Kerala floods
from mathrubhumi.latestnews.rssfeed https://ift.tt/2OMDrg1
via
IFTTT
No comments:
Post a Comment