ആലപ്പുഴ: വേമ്പനാട് കായലിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുത്ത് രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാൻ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരൻ നിർദേശിച്ചു. പ്രളയക്കെടുതി തുടങ്ങി അഞ്ചുദിവസമായിട്ടും കയ്യിലുള്ള ബോട്ടുകളുടെ മൂന്നിൽ രണ്ട് ഭാഗമെങ്കിലും വിട്ടുകൊടുക്കാത്ത ബോട്ട് ഉടമകളെ അറസ്റ്റ് ചെയ്യാനും മന്ത്രി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ഇതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെ സസ്പൻഡ് ചെയ്യാനും ബോട്ട് ഓടിക്കാൻ തയ്യാറാകാത്ത എല്ലാ ബോട്ട് ഡ്രൈവർമാരുടെയും ലൈസൻസ് റദ്ദാക്കാനും മന്ത്രി നിർദേശിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2MkoC7y
via
IFTTT
No comments:
Post a Comment