ദുരഭിമാനം വെടിഞ്ഞ് സൈന്യത്തെ പൂര്‍ണചുമതല ഏല്‍പിക്കണം; സര്‍ക്കാരിനെതിരെ ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 18, 2018

ദുരഭിമാനം വെടിഞ്ഞ് സൈന്യത്തെ പൂര്‍ണചുമതല ഏല്‍പിക്കണം; സര്‍ക്കാരിനെതിരെ ചെന്നിത്തല

തിരുവനന്തപുരം: ദുരന്തനിവാരണ പ്രവർത്തനം പൂർണമായും സൈന്യത്തെ ഏൽപിക്കാത്തതിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരഭിമാനം വെടിഞ്ഞ് സൈന്യത്തെ രക്ഷാദൗത്യം പൂർണമായും ഏൽപിക്കണമെന്ന് തൊഴുകൈകളോടെ അപേക്ഷിക്കുകയാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളം ഒരുമിച്ചു കൈകോർത്തിട്ടും ജനങ്ങളെ രക്ഷപ്പെടുത്താൻ സാധിക്കാത്തത് എന്തുകൊണ്ടാണ് എന്നത് വലിയ ചോദ്യചിഹ്നമാണ്. കുടിവെള്ളവും ഭക്ഷണവും മരുന്നുമില്ലാതെ നിരവധിയാളുകളാണ് കഷ്ടപ്പെടുന്നത്. പതിനായിരക്കണക്കിന് ആളുകൾ ഒറ്റപ്പെട്ടിരിക്കുകയാണ്- ചെന്നിത്തല പറഞ്ഞു. രക്ഷാപ്രവർത്തനത്തിന്റെ ചുമതല സൈന്യത്തെ ഏൽപിക്കണമെന്നാണ് പ്രതിപക്ഷം സർക്കാരിനോട് ആവശ്യപ്പെട്ടത്. സൈന്യത്തെ കൂടുതൽ വിന്യസിപ്പിക്കണം. കളക്ടർമാരുടെയും തഹസിൽദാർമാരുടെയും വില്ലേജ് ഓഫീസർമാരുടെയും പ്രവർത്തനം മതിയാവില്ലെന്ന് അറിയുന്നതു കൊണ്ടാണ് സൈന്യത്തെ വിളിക്കാൻ ആവശ്യപ്പെടുന്നത്. ഇപ്പോഴാണ് സൈന്യത്തിന്റെ പൂർണസാന്നിധ്യം ഉണ്ടാകുന്നത്. എന്തുകൊണ്ട് ഇതുവരെ സൈന്യത്തെ വിളിച്ചില്ല?. ഓഗസ്റ്റ് 15 മുതൽ സൈന്യത്തെ വിളിക്കാൻ താൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രി ആ ആവശ്യത്തെ പുച്ഛിച്ച് തള്ളിക്കളയുകയായിരുന്നു. ദുരഭിമാനം വെടിഞ്ഞ് സൈന്യത്തെ പൂർണമായി കാര്യങ്ങൾ ഏൽപിക്കണം- ചെന്നിത്തല പറഞ്ഞു. കേരളം അതിഗുരുതരമായ പ്രളയക്കെടുതിയിൽപെട്ടിട്ട് നാലുദിവസം കഴിയുന്നു. സംസ്ഥാനത്ത് ഉടനീളം അതിദയനീയ സാഹചര്യമാണുള്ളത്. സഹായത്തിനു വേണ്ട് ആയിരക്കണക്കിന് ആളുകൾ കേഴുകയാണ്. ഈ ആവശ്യങ്ങൾക്കു മുന്നിൽ ജനപ്രതിനിധികൾ നിസ്സഹായരായി നിൽക്കുകയാണ്. ചെങ്ങന്നൂർ, തിരുവല്ല, പന്തളം, റാന്നിയുടെ പലഭാഗങ്ങൾ, ആറന്മുള, ആലുവ, പറവൂർ, അങ്കമാലി, ചാലക്കുടി, കുട്ടനാട് എന്നിവിടങ്ങളിൽ സ്ഥിതി ഗുരുതരമാണ്. കുടുങ്ങിക്കിടക്കുന്നവരുടെ വിദേശത്തുനിന്നുള്ള ബന്ധുക്കളുടെ നിരവധി ഫോൺ കോളുകളാണ് ഓരോദിവസവും വരുന്നത്. നൂറുകണക്കിന് സഹായ അഭ്യർഥനകളാണ് വരുന്നത്. ഈ സഹായ അഭ്യർഥനകൾക്ക് കഴിഞ്ഞ നാലുദിവസമായി പരിഹാരം കാണാൻ സാധിക്കാത്തത് വേദനാജനകമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. content highlights:Opposition leader Ramesh Chennithala criticises govt over flood rescue operation management


from mathrubhumi.latestnews.rssfeed https://ift.tt/2nM12lt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages