ചെന്നൈ: കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായമായി തമിഴ്‌നാട് സർക്കാർ അഞ്ചുകോടി രൂപ നൽകും. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് അഞ്ചുകോടി രൂപയുടെ അടിയന്തരസഹായം തമിഴ്‌നാട് സർക്കാർ കൈമാറുമെന്ന് അറിയിച്ചത്.കാലവർഷക്കെടുതിമൂലം നിരവധി പേർക്ക് കേരളത്തിൽ ജീവൻ നഷ്ടമായി. പല ജില്ലയിലും വ്യാപകനാശം സംഭവിച്ചതായി മനസ്സിലാക്കുന്നു. വെള്ളപ്പൊക്ക ദുരിതത്തിൽ മുഖ്യമന്ത്രി അഗാധമായ ഖേദം രേഖപ്പെടുത്തി. വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. കേരളം ആവശ്യപ്പെടുന്ന മുറയ്ക്ക് കൂടുതൽ സഹായം നൽകാൻ തമിഴ്‌നാട് സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2nrqTPG
via
IFTTT
No comments:
Post a Comment