തളിപ്പറമ്പ്: അവിഹിതബന്ധം ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിനിടെ മൂന്നുപേരെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ചപ്പാരപ്പടവിലെ പി.സി.അബ്ദുൾ ജലീലിന്റെ (42) പരാതിയിലായിരുന്നു കേസ്. കെ.പി.ഇർഷാദ് (20) ചുഴലി പടിഞ്ഞാറെമൂല, ടി.മുസ്തഫ (42) വെള്ളാരംപാറ പോലീസ് യാർഡിന് സമീപം താമസം, വി.എസ്.അമൽദേവ് (20) ചെങ്ങളായി നെല്ലിക്കുന്ന് എന്നിവരെയാണ് അറസ്റ്റുചെയ്തത്. നാലാളുടെ പേരിലാണ് കേസ്. മറ്റൊരുപ്രതിയായ കുറുമാത്തൂർ റഹ്‌മത്ത് വില്ലയിലെ കെ.റുബൈസിനെ (22) വാഹനമേഷണക്കേസിൽ നേരത്തേ അറസ്റ്റുചെയ്തിരുന്നു. പ്രതികളിൽ ഇർഷാദ് ഇരുചക്രവാഹനവുമായി പിടിയിലായതോടെയാണ് ഭീഷണിപ്പെടുത്തി പണംതട്ടുന്ന സംഘത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. റുബൈസാണ് വാഹനം മോഷ്ടിച്ചത്. ഇർഷാദിനെ ചോദ്യംചെയ്തപ്പോൾ പണം തട്ടിയെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസിനോട് പറയുകയായിരുന്നു. പരാതിക്കാരനായ അബ്ദുൾജലീലിനുണ്ടായ സംഭവം പോലീസ് വിവരിച്ചതിങ്ങനെ: ചപ്പാരപ്പടവിലെ ജലീലിന്റെ മൊബൈൽ കടയിൽ പ്രതി ഇർഷാദ് ജോലിചെയ്തിരുന്നു. ഈ ബന്ധമുപയോഗിച്ച് ജലീലിനെ ഇർഷാദ് ചെമ്പന്തൊട്ടിയിലുള്ള ഒരു വീട്ടിലെത്തിച്ചു. രണ്ടാഴ്ച മുൻപായിരുന്നു സംഭവം. കാസർകോടുള്ള ഒരു സ്ത്രീയെയും ചെമ്പന്തൊട്ടിയിലെ വീട്ടിലെത്തിച്ചിരുന്നു. സ്ത്രീയെയും പരാതിക്കാരനെയും വീട്ടിലാക്കി പ്രതികൾ സ്ഥലംവിട്ടു. അവിഹിത ബന്ധത്തിനാണിവരെത്തിയതെന്നുപറയുന്നു. പിന്നീട് ദിവസങ്ങൾക്കുശേഷം പ്രതി ഇർഷാദ് അബ്ദുൾജലീലിനെ ഭീഷണിപ്പെടത്തി പണം തട്ടാനുള്ള ശ്രമം തുടങ്ങി. കിടപ്പറരംഗങ്ങൾ ക്യാമറയിൽ പകർത്തിയിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു പ്രശ്നമുണ്ടാക്കിയത്. ഭീഷണി തുടക്കത്തിൽ ജലീൽ കാര്യമാക്കിയില്ല. എന്നാൽ കിടപ്പുമുറിയിലെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കണ്ടതോടെയാണ് അബ്ദുൽ ജലീൽ പ്രയാസത്തിലായത്. ദൃശ്യങ്ങൾ പുറത്തുവിടാതിരിക്കാൻ ഒരുകോടി രൂപ പ്രതികൾ ആവശ്യപ്പെട്ടു. പണംതരാൻ നിർവ്വാഹമില്ലെന്നായി ജലീൽ. വിലപേശൽ നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ റുബൈസ് വാഹനമോഷണ കേസിൽ പിടിയിലായി. തുടർന്ന് പോലീസ് ചോദ്യംചെയ്യലിൽ പണംതട്ടലുൾപ്പെടെയുള്ള കാര്യങ്ങൾ റുബൈസ് ഏറ്റുപറയുകയായിരുന്നു. മുസ്തഫയാണ് സ്ത്രീകളെ പരിചയപ്പെടുത്തുന്നയാൾ. അമൽദേവാണ് മുറിയിൽ മൊബൈൽ ക്യാമറ സ്ഥാപിച്ചതെന്നും പോലീസ് പറഞ്ഞു. ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലന്റെ നേതൃത്വത്തിൽ അന്വേഷണസംഘമാണ് പ്രതികളെ കുടുക്കിയത്. പോലീസ് ഇൻസ്പെക്ടർ കെ.ജെ.ബിനോയ് അറസ്റ്റുചെയ്തു. എസ്.ഐ.മാരായ കെ.ദിനേശൻ, പ്രശോഭ്, എ.എസ്.ഐ. ജോസ്, സീനിയർ സി.പി.ഒ. മുഹമ്മദ് റൗഫ്, മുഹമ്മദ് ജാബിർ, ഡിവൈ.എസ്.പി.യുടെ സ്ക്വാഡംഗങ്ങളായ സുരേഷ് കക്കറ, കെ.വി.രമേശൻ, കെ.പ്രിയേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2o7o6LJ
via
IFTTT
No comments:
Post a Comment