ഡബ്ല്യുസിസിയുമായി ചര്‍ച്ച; എഎംഎംഎ നിര്‍ണായക യോഗം ചൊവ്വാഴ്ച - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 7, 2018

ഡബ്ല്യുസിസിയുമായി ചര്‍ച്ച; എഎംഎംഎ നിര്‍ണായക യോഗം ചൊവ്വാഴ്ച

കൊച്ചി: വിവാദങ്ങൾക്കിടെ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ നിർണായക യോഗം ഓഗസ്റ്റ് ഏഴിന്. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ തുടർന്ന് ആക്രമിക്കപ്പെട്ട നടി ഉൾപ്പടെ നാലുപേർ സംഘടനയിൽ നിന്നും രാജിവച്ച സാഹചര്യത്തിലാണ് എക്സിക്യൂട്ടീവ് ചേരുന്നത്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കത്തു നൽകിയ നാലു നടിമാരുമായി എഎംഎംഎ ഭാരവാഹികൾചർച്ച നടത്തുമെന്നാണ് വിവരം. തിലകനെ വിലക്കിയ വിഷയത്തിൽ ആക്ഷേപമുന്നയിച്ച ഷമ്മി തിലകൻ, സംഘടനയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയ ജോയ് മാത്യു എന്നിവരുമായും ചർച്ച നടത്തും. കൊച്ചിയിലെ ഹോട്ടലിൽ വൈകിട്ട് അഞ്ചിനാണ് യോഗം. അതേസമയം, ദിലീപ് വിഷയത്തിൽ വിവാദമുണ്ടായതിനെ തുടർന്ന് എഎംഎംഎയിൽ അഭിപ്രായ വ്യത്യാസമുള്ളതായും റിപ്പോർട്ടുകളുണ്ട്. ആക്രമിക്കപ്പെട്ട നടിയ്ക്ക് അനുകൂലമായ സംഘടനാ തീരുമാനങ്ങൾ ദിലീപ് അനുകൂലികൾ അട്ടിമറിക്കുന്നതിൽ സെക്രട്ടറി മോഹൻലാൽ ഉൾപ്പടെയുള്ളവർക്ക് അതൃപ്തിയുണ്ട്. ജനറൽ ബോഡി യോഗത്തിൽ കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ച ശേഷം വലിയ തോതിലുള്ള വിമർശനമാണ് സംഘടനയും പുതിയ പ്രസിഡന്റ്മോഹൻലാലും നേരിടേണ്ടി വന്നത്. ഇതേത്തുടർന്ന് മോഹൻലാൽ പത്രസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കേണ്ട അവസ്ഥയുണ്ടായി. വനിതാ ജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തു നൽകാൻ മോഹൻലാലിന്റെ നേതൃത്വത്തിൽ എഎംഎംഎ തീരുമാനിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ, ഈ തീരുമാനവും അട്ടിമറിക്കപ്പെടുകയായിരുന്നു. ഇതിനുശേഷമാണ് എഎംഎംഎയുടെ വനിതാ എക്സിക്യൂട്ടീവ് അംഗങ്ങളായ ഹണി റോസും രചന നാരായണൻകുട്ടിയും നടിയുടെ കേസിൽ കക്ഷി ചേരാൻ ഹർജി നൽകിയത്. മോഹൻലാലിന്റെ അനുമതിയോടെയായിരുന്നു നടിമാർ കേസിൽ കക്ഷി ചേരാൻ ഹർജി നൽകിയത്. എന്നാൽ, നടി കോടതിയിൽ ഇവരുടെ ഹർജിയെ എതിർക്കുകയായിരുന്നു. കക്ഷി ചേരൽ നീക്കത്തിൽ എന്ത് തുടർനടപടി എടുക്കണമെന്ന ചർച്ചയും ഇന്നത്തെ യോഗത്തിലുണ്ടാകും. ഡബ്ല്യുസിസിയിൽ നിന്നും കത്തു നൽകിയ അംഗങ്ങളുമായി മാത്രം ചർച്ച നടത്താനാണ് എഎംഎംഎയുടെ തീരുമാനം. അംഗങ്ങൾക്ക് കഴിഞ്ഞ ദിവസം വാട്സ്ആപ്പിലൂടെ അയച്ച സന്ദേശത്തിലാണ് ഇക്കാര്യമുള്ളത്. രേവതി, പത്മപ്രിയ, പാർവതി തുടങ്ങിയവരാണ് കത്തുനൽകിയത്. രാജിവെച്ച നടിമാരുടെ കാര്യം പരിഗണിക്കുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. അംഗങ്ങൾ പരസ്യ പ്രസ്താവന നടത്തുന്നതും വാട്സ്ആപ്പ് സന്ദേശത്തിൽ വിലക്കിയിട്ടുണ്ട്. Content Highlights:WCC AMMA Mohanlal Parvathy Revathy Honey Rose Rachana Narayanankutty Bhavana Dileep Geethu Mohandas


from mathrubhumi.latestnews.rssfeed https://ift.tt/2voWANG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages