പാര്‍ട്ടി രൂപീകരണം: വ്യാജ വാര്‍ത്ത തള്ളി മന്ത്രി ജലീല്‍; കരുണാനിധി അതീവ ഗുരുതരാവസ്ഥയില്‍; ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 7, 2018

പാര്‍ട്ടി രൂപീകരണം: വ്യാജ വാര്‍ത്ത തള്ളി മന്ത്രി ജലീല്‍; കരുണാനിധി അതീവ ഗുരുതരാവസ്ഥയില്‍; ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

അത് വ്യാജ വാര്‍ത്ത; പുതിയ പാര്‍ട്ടി രൂപീകരിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി കെ.ടി ജലീല്‍

തിരുവനന്തപുരം: മുസ്ലിം ലീഗിന് ബദലായി പുതിയ പാര്‍ട്ടി രൂപികരിക്കുന്നു എന്ന വാര്‍ത്തക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മന്ത്രി കെ.ടി ജലീല്‍. മുസ്ലിം ലീഗിനെ പ്രതിരോധിക്കാന്‍ ' ഇന്ത്യന്‍ സെക്കുലര്‍ ലീഗ് എന്നപേരില്‍ പുതിയ പാര്‍ട്ടി രുപീകരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കെ.ടി ജലീല്‍ ഓണ്‍ലൈന്‍ മാധ്യമത്തിനോട് പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ മൂന്നുവര്‍ഷങ്ങളായി പ്രചരിക്കുന്നുണ്ടന്നും ഇത് അടിസ്ഥാനരഹിതമായ വാര്‍ത്തകളാണെന്നും മന്ത്രി പ്രതികരിച്ചു.

മുനമ്പത്ത് ബോട്ടില്‍ ഇടിച്ചത് ഇന്ത്യന്‍ കപ്പല്‍ ? ഒന്‍പതുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു


[IMG]

കൊച്ചി: മുനമ്പത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച സംഭവത്തില്‍ കപ്പല്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ ചരക്കുകപ്പലായ 'ദേശ് ശക്തി' യാണ് അപകടമുണ്ടാക്കിയതെന്നാണ് സൂചന. എന്നാല്‍ നാവികസേന ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ മുനമ്പത്തുനിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ചാണ് മൂന്ന് പേര്‍ മരിച്ചത്. രണ്ടു പേരെ രക്ഷപെടുത്തി കരയ്ക്കടുപ്പിച്ചു. 14 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നാണ്.

കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരം; ആശുപത്രി പരിസരത്ത് വന്‍ പോലീസ് സന്നാഹം


[IMG]

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരം. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കാവേരി ആശുപത്രി തിങ്കളാഴ്ച മെഡിക്കല്‍ ബുള്ളറ്റിന്‍ പുറപ്പെടുവിച്ചിരുന്നു. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്.

വിവാദങ്ങള്‍ക്കൊടുവില്‍ കെ.എം. ജോസഫ് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു


[IMG]

ന്യൂഡല്‍ഹി: സിനീയോരിറ്റി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ജസ്റ്റീസ് കെ.എം. ജോസഫ് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു. ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, വിനീത് ശരണ്‍ എന്നിവക്കൊപ്പമാണ് കെ.എം. ജോസഫ് സത്യപ്രതിജ്ഞ ചെയ്തത്. സുപ്രീം കോടതിയില്‍ മൂന്നാമാനയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്നത്തെ സത്യപ്രതിജ്ഞയോടെ സുപ്രീം കോടതിയിലെ ആകെ ജഡ്ജിമാരുടെ എണ്ണം 25 ആയി. 31 ജഡ്ജിമാരാണ് സുപ്രീം കോടതിയില്‍ വേണ്ടത്.

ട്രോള്‍ രാജാക്കന്മാരായി കേരളാ പോലീസ്: കികി ചലഞ്ചിനെതിരായ ട്രോള്‍ വീഡിയോ സൂപ്പര്‍ വൈറല്‍


[IMG]

ലോകമെങ്ങും ഏറ്റെടുത്ത ചലഞ്ചുകളില്‍ ഇപ്പോള്‍ വൈറലായി നില്‍ക്കുന്നത് കീകി ചലഞ്ചാണ്. കേരളത്തില്‍ പോലും ഈ ഇംഗ്ലീഷ് റാപ് ചലഞ്ച് വൈറലായി. എന്നാല്‍ ഓടുന്ന കാറില്‍ നിന്ന് ചാടിയിറങ്ങി ഡാന്‍സ് കളിക്കുന്ന ഈ ചലഞ്ച് ഉണ്ടാക്കുന്ന അപകടങ്ങളും കുറവല്ല. ഇതോടെ നടുറോഡില്‍ കീ കി കളിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി എത്തുകയാണ് കേരള പൊലീസ്. പതിവ് ശൈലിയില്‍ കീ കി ആരാധകരെ ട്രോളിയാണ് കേരളപൊലീസ് മുന്നറിയിപ്പ് നല്‍കിയത്.കീകി കളിക്കുന്ന യുവാവും അറസ്റ്റ് ചെയ്യുന്ന പൊലീസുമാണ് 26 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയിലുള്ളത്.



from mangalam.com https://ift.tt/2M0V8f2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages