ചെങ്ങന്നൂർ: രക്ഷാപ്രവർത്തനത്തിനിടെ ചെങ്ങന്നൂരിൽനിന്ന് കാണാതായ ബോട്ട് ഇനിയും കണ്ടെത്താനായില്ല. പാണ്ടനാടേയ്ക്ക് രക്ഷാപ്രവർത്തനത്തിനു പോയ ബോട്ടാണ് കാണാതായത്. ബോട്ടിനായി അന്വേഷണം നടക്കുന്നു. ശനിയാഴ്ച വൈകിട്ടാണ് പാണ്ടനാട് മേഖലയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനായി ബോട്ട് പോയത്. എന്നാൽ പിന്നീട് ബോട്ടിൽ പോയവരെക്കുറിച്ച് വിവരമൊന്നുമില്ല. നാല് മത്സ്യത്തൊഴിലാളികളും രണ്ട് നാട്ടുകാരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ജോളി, ഡൊമിനിക് എന്നീ മത്സ്യത്തൊഴിലാളികളുടെ പേരുകൾ മാത്രമേ അറിയൂ. കുളച്ചൽ ഭാഗത്തുള്ളവരാണ് മറ്റു രണ്ട് മത്സ്യത്തൊഴിലാളികൾ. ഒഴുക്കിൽപ്പെടുകയോ ബോട്ടിന് യന്ത്രത്തകരാർ ഉണ്ടാവുകയോ ചെയ്തതാകാം എന്നാണ് ഇപ്പോഴത്തെ നിഗമനം. ചെങ്ങന്നൂരിൽ എവിടെയെങ്കിലും ഇവർ എത്തിയിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. Content Highlights:kerala flood; missing boat, chengannur
from mathrubhumi.latestnews.rssfeed https://ift.tt/2ONDsAu
via
IFTTT
No comments:
Post a Comment