കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടിത്തുടങ്ങി; ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 19, 2018

കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടിത്തുടങ്ങി; ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

കോഴിക്കോട്: കെഎസ്ആർടിസിബസ് സർവീസുകൾ സംസ്ഥാനത്ത് മിക്കവാറും സ്ഥലങ്ങളിൽ പുനരാരംഭിച്ചു. കോട്ടയത്ത് എംസി റോഡിൽ ബസുകൾ ഓടിത്തുടങ്ങി. തൃശ്ശൂർ- കോഴിക്കോട് റൂട്ടിലും സർവീസ് നടക്കുന്നു. കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതവും പുനരാരംഭിച്ചിട്ടുണ്ട്. കെഎസ്ആർടിസി ബസുകൾ അടൂരിൽനിന്ന് കോട്ടയത്തേക്ക് സർവീസ് നടത്തി. തിരുവനന്തപുരം-കോട്ടയം സർവീസുകൾ ഉടൻ ആരംഭിക്കും. തൃശ്ശൂർ- കോഴിക്കോട് സർവ്വീസുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്. കെഎസ്ആർടിസിയുടെ എറണാകുളം-തിരുവനന്തപുരം സർവീസുകൾ നടക്കുന്നുണ്ട്. എറണാകുളം-അങ്കമാലി റൂട്ടിൽ ഗതാഗതമാണ് ഇനി പുനഃസ്ഥാപിക്കാൻ ബാക്കിയുളളത്. ഇന്നു വൈകുന്നേരത്തോടെ അത് സാധിക്കുമെന്നാണ് കണക്കാക്കുന്നത്. കോട്ടയം മേഖലയിലേക്കുള്ളട്രെയിൻ സർവീസുകൾ പരീക്ഷണാടിസ്ഥാനത്തിൽ നടത്തി. നിയന്ത്രണ വേഗത്തിലാണ് സർവീസുകൾ നടത്തുന്നത്. തിരുവനന്തപുരത്തുനിന്ന് ആലപ്പഴ വഴിയുള്ള എറണാകുളം സർവീസുകളും നടത്തുന്നുണ്ട്. തിരുവനന്തപുരം - എറണാകുളം റെയിൽ ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചിട്ടുണ്ട്. രാവിലെ എട്ടുമണി മുതൽ സ്പെഷൽ പാസഞ്ചർ ട്രയിനുകൾ ഓടുന്നുണ്ട്. നിലവിൽ തീവണ്ടി ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുന്ന എറണാകുളം ഷൊർണൂർ മേഖലയിൽ തിങ്കളാഴ്ച രാവിലെയോടെ സർവീസുകൾ പുനരാരംഭിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി) കേരളത്തിലേക്കുള്ള എല്ലാ ബസ് സർവീസുകളും പുനരാരംഭിച്ചു. കോട്ടയത്ത് നിന്നുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസ് സംബന്ധിച്ച വിവരങ്ങൾ കോട്ടയം - കോഴിക്കോട് ബസുകൾ ഓടുന്നു. പെരുമ്പാവൂർ അങ്കമാലി മേഖലയിൽ ചെറിയ പ്രശ്നങ്ങൾ. കൊല്ലം മേഖലയിലേക്ക് മാവേലിക്കര പരുമല വഴി ബസുകൾ പോകുന്നില്ല. കുമളി ബസ് പീരുമേട് വരെ മാത്രം. കോട്ടയം പാലാ തൊടുപുഴ റോഡിൽ ബസ് ഓടുന്നു. കോട്ടയം കാഞ്ഞിരമറ്റം വഴി എറണാകുളം വഴി ബസ് ഓടുന്നു. കോട്ടയം വൈക്കം വഴി എറണാകുളം റോഡിൽ സർവീസില്ല. കോട്ടയം ചങ്ങനാശ്ശേരി ആലപ്പുഴ ഓടുന്നില്ല. കോട്ടയം - മെഡിക്കൽ കോളേജ് - നീണ്ടൂർ -കല്ലറ- ഇടയാഴം - ബണ്ട് റോഡ് വഴി ആലപ്പുഴക്കും ചേർത്തലക്കും വണ്ടി ഓടുന്നു. കൊല്ലം കെ.എസ്.ആർ.ടി.സി കൊല്ലം യൂണിറ്റിൽ നിന്നും നാല് ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ തെന്മലക്കും പുനലൂർ ഡിപ്പോയിൽ നിന്നും നാല് സർവീസുകൾ എം.എസ്.എൽലേക്കും ആര്യക്കാവ് ഡിപ്പോയിൽ നിന്നും ചെങ്കോട്ടയിലേക്ക് നാല് സർവീസുകളും യാത്രാക്ലേശം പരിഹരിക്കാൻ നടത്തി വരുന്നു. കൊല്ലം -കുളത്തുപ്പുഴ, കൊല്ലം -ചെങ്ങന്നൂർ, കൊല്ലം -പത്തനംതിട്ട ചെയിൻ സർവീസുകൾ 20 മിനിറ്റ് ഇടവേളകളിൽ നടത്തുന്നു. ​ Content Highlights:Kerala Floods, ksrtc services, train services


from mathrubhumi.latestnews.rssfeed https://ift.tt/2MvU3v9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages