അക്കൗണ്ടന്റാകാന്‍ പരീക്ഷ എഴുതിയത് 8000 പേര്‍: എല്ലാവരും തോറ്റു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 22, 2018

അക്കൗണ്ടന്റാകാന്‍ പരീക്ഷ എഴുതിയത് 8000 പേര്‍: എല്ലാവരും തോറ്റു

പനാജി: ഗോവയിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾ മുഴുവൻ പേരും തോറ്റു. 80 ഒഴിവുകളിലേക്ക് നടത്തിയ 8000 പേർ പരീക്ഷ എഴുതിയിട്ടും ഒരാൾക്ക് പോലും ജയിക്കാനാവശ്യമായ മാർക്ക് നേടാനായില്ല. 100 മാർക്കിന്റെ പരീക്ഷയിൽ കട്ട് ഓഫ് മാർക്കായി 50 ആണ് നിശ്ചയിച്ചിരുന്നത്. ഇക്കഴിഞ്ഞ ജനുവരി ഏഴിന് നടന്ന പ്രാഥമിക പരീക്ഷയിൽ ഉദ്യോഗാർഥികളിൽ ആർക്കും ജയിക്കാനായില്ലെന്ന് ഗോവ അക്കൗണ്ട്സ് ഡയറക്ടർ ചൊവ്വാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ അറിയിച്ചു. അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള 80 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് 2017 ഒക്ടോബറിലാണ് അക്കൗണ്ട്സ് ഡയറക്ടറേറ്റ് വിജ്ഞാപനമിറക്കിയത്. അഞ്ച് മണിക്കൂർ നീളുന്ന 100 മാർക്കിന്റെ എഴുത്ത് പരീക്ഷയിൽ ഇംഗ്ലീഷ്, പൊതുവിജ്ഞാനം, അക്കൗണ്ട് സംബന്ധമായ അറിവ് എന്നിവയാണ് പരിശോധിച്ചത്. എഴുത്തു പരീക്ഷയിൽ വിജയിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസാന തിരഞ്ഞെടുപ്പിന് മുമ്പ് അഭിമുഖവും പാസാകേണ്ടതുണ്ട് Content Highlights:All 8,000 candidates fail exam for 80 accountant's posts in Goagovt


from mathrubhumi.latestnews.rssfeed https://ift.tt/2o5J3qB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages