50 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടമായിട്ടുണ്ട്; അടിയന്തരമായി വേണ്ടത് ഭക്ഷണം- സജി ചെറിയാന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 18, 2018

50 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടമായിട്ടുണ്ട്; അടിയന്തരമായി വേണ്ടത് ഭക്ഷണം- സജി ചെറിയാന്‍

ചെങ്ങന്നൂർ: പ്രളയബാധയിൽ ചെങ്ങന്നൂരിൽ 50 പേർക്കെങ്കിലും ജീവൻ നഷ്ടമായിട്ടുണ്ടെന്ന് സ്ഥലം എം എൽ എ സജി ചെറിയാൻ. ശനിയാഴ്ച രാവിലെ കൂടുതൽ ബോട്ടുകൾ എത്തിച്ചു കൊണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷപ്രവർത്തനം പുരോഗമിക്കുകയാണ്. വിവിധയിടങ്ങളിൽ നിരവധിയാളുകളാണ് കുടുങ്ങിക്കിടക്കുന്നതെന്നും സജി ചെറിയാൻ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. അടിയന്തരമായി ആവശ്യമുള്ളത് ഭക്ഷണപ്പാക്കറ്റുകളാണ്. അവ ലഭ്യമാക്കിയാൽ രക്ഷാപ്രവർത്തനത്തിന് പുറപ്പെടുന്ന മത്സ്യബന്ധന ബോട്ടുകളുടെ സഹായത്തോടെ പരമാവധി ആളുകൾക്ക് എത്തിച്ചു കൊടുക്കാനാവും. എയർ ലിഫ്റ്റിങ്ങിനു വേണ്ടി ഹെലികോപ്ടറുകൾ എത്തിയെന്നും അവ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ ഇറങ്ങുമെന്നുമാണ് ലഭിച്ചിരിക്കുന്ന വിവരം. ഹെലികോപ്ടറുകൾ മുഖാന്തരവും ഭക്ഷണം ആളുകൾക്ക് എത്തിക്കാം.- അദ്ദേഹം പറഞ്ഞു. മരുന്നും ഡോക്ടർമാരുമാണ് അടിയന്തരമായി ആവശ്യമുള്ള മറ്റ് കാര്യങ്ങൾ. ആയിരക്കണക്കിന് ആളുകളെയാണ് രക്ഷപ്പെടുത്തി ദുരിതാശ്വസ ക്യാമ്പുകളിൽ എത്തിച്ചിട്ടുള്ളത്. അവിടെ അസുഖം പടരാൻ സാധ്യതയുണ്ട്. നൂറുകണക്കിന് ക്യാമ്പുകളാണുള്ളത്. മൃതദേഹങ്ങൾ പലതും അഴുകാൻ ആരംഭിച്ചിട്ടുണ്ട്. അവ സംസ്കരിക്കാൻ സംവിധാനമില്ല. മൃതദേഹം സംസ്കരിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എയർ ലിഫ്റ്റിങ് വഴിയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. അമ്പതുപേരടങ്ങിയ നേവിയുടെ രക്ഷാസംഘം പ്രദേശത്തെത്തിയിട്ടുണ്ട്. അവർ ഇടനാട്ടിലേക്ക് പോവുകയാണ്. ക്യാമ്പുകളിൽ ഭക്ഷണമില്ലെന്നും കടുത്ത പ്രതിസന്ധിയാണെന്നും അദ്ദേഹം പറഞ്ഞു. പരമാവധി ഭക്ഷണം ഇവിടേക്ക് സംഭാവന ചെയ്യണമെന്നാണ് കേരളത്തോടും സന്നദ്ധ പ്രവർത്തകരോടും പറയാനുള്ളതെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. റോഡുകൾ തകരാറിലായതിനാൽ സിവിൽ സപ്ലൈസിന്റെ വണ്ടികൾക്ക് എത്താനാവുന്നില്ലെന്നും അദ്ദഹം പറഞ്ഞു. പമ്പയും അച്ചൻകോവിലാറും കരകവിഞ്ഞതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കം ചെങ്ങന്നൂരിൽ സമാനതകളില്ലാത്ത ദുരന്തത്തിനാണ് വഴിവച്ചത്. വിവിധ പഞ്ചായത്തുകളിലായി നിരവധിയാളുകൾ കുടുങ്ങിക്കിടക്കുകയാണ്. content highlights:Flood situation worsens in Chengannur Kerala Floods


from mathrubhumi.latestnews.rssfeed https://ift.tt/2MoeBGo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages