അഭയം നൽകിയ പുരോഹിതന്റെ 50,000 രൂപ നഷ്ടമായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 25, 2018

അഭയം നൽകിയ പുരോഹിതന്റെ 50,000 രൂപ നഷ്ടമായി

കുമരകം: പ്രളയത്തിൽ വീടുകളിൽ വെള്ളം കയറിയവർക്ക് തല ചായ്‌ക്കാനിടം നൽകിയ പുരോഹിതന് 50,000 രൂപ നഷ്ടമായി. കുമരകം പള്ളിച്ചിറയ്‌ക്കു സമീപം പുത്തൻറോഡിൽ വൃദ്ധസദനം നടത്തുന്ന വൈദികന്റെ 50,000 രൂപയും ചെക്ക് ബുക്കും പാസ്‌ബുക്കുമാണ് നഷ്ടപ്പെട്ടത്. വൃദ്ധസദനത്തിന്റെ ഓഫീസ് മുറിയിലെ അലമാരയിൽ ബാഗിൽവെച്ചിരുന്ന പണമാണ് കാണാതായത്. അലമാരയുടെ താക്കോൽ കാണാതായതിനെത്തുടർന്ന് പൂട്ടുപൊളിച്ച് തുറന്നപ്പോഴാണ് പണം നഷ്ടമായതായി കണ്ടെത്തിയത്. കുമരകം പോലീസ് അന്വേഷണം ആരംഭിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2Lu3QNO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages