ബാങ്കോക്ക്: 40കാരന്‍ 11വയസ്സുകാരിയെ വിവാഹം ചെയ്തു. തന്നേക്കാള്‍ 29 വയസ്സിന് മൂത്ത വ്യാപാരിയെ വിവാഹം ചെയ്യേണ്ടിവന്ന യുവതിയുടെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു. സംഭവം വിവാദമായതോടെ പെണ്‍കുട്ടിക്ക് വീട്ടിലേക്ക് മടങ്ങാറായി. 40കാരനായ മലേഷ്യന്‍ വ്യാപാരി തായ്‌ലന്റില്‍ നിന്നുള്ള 11കാരിയെയാണ് വിവാഹം ചെയ്തത്.
വിവാഹം വാര്‍ത്തയായതോടെ ബാലവിവാഹത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉര്‍ന്നത്. ജൂണിലാണ് ഇരുവരും വിവാഹിതാരായത്. മതനിയമപ്രകാരമായിരുന്നു വിവാഹം. വ്യാപാരിയുടെ മൂന്നാം ഭാര്യയായിരുന്നു 11വയസ്സുകാരി.
മലേഷ്യന്‍ മാധ്യമങ്ങളില്‍ നിന്നുണ്ടായ സമ്മര്‍ദ്ദത്തെ തുര്‍ന്നാണ് പെണ്‍കുട്ടിയെ തായ്‌ലന്റിലെ വീട്ടിലേക്ക് തിരിച്ചയച്ചത്. പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. ഇസ്ലാമിക മതനിയപ്രകാരമായിരുന്നു ഇരുവരും വിവാഹിതരായത്. അതിനാല്‍ തങ്ങള്‍ക്ക് ഇതില്‍ ഇടപെടാന്‍ സാധിച്ചില്ലെന്ന് തായ്‌ലണ്ട് പ്രൊവിഷണല്‍ ഗവര്‍ണര്‍ പറയുന്നു. പെണ്‍കുട്ടിയെ വിവാഹം ചെയ്യാനുള്ള അനുവാദം മലേഷ്യയില്‍ നിന്നും കിട്ടിയില്ലെന്ന് തെളിഞ്ഞാല്‍ ഇയാള്‍ക്ക് ആറ് മാസം ശിക്ഷ ലഭിച്ചേക്കും.
from mangalam.com https://ift.tt/2M9KfaF
via IFTTT
No comments:
Post a Comment