കൊല്‍ക്കത്ത: മുന്‍ ലോക്‌സഭാ സ്പീക്കറും സിപിഎം നേതാവുമായ സോമനാഥ് ചാറ്റര്‍ജി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്.
89കാരനായ ചാറ്റര്‍ജിയെ വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചയാളാണ് സോമനാധ് ചാറ്റര്‍ജി. 10 വട്ടം അദ്ദേഹം ലോകസഭ എംപിയായിട്ടുണ്ട്.
എന്നാല്‍ ഏതാനും മാസങ്ങളായി അനാരോഗ്യം കാരണം വിശ്രമജീവിതം നയിക്കുകയായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
from mangalam.com https://ift.tt/2Ou8ygg
via IFTTT
No comments:
Post a Comment