മുഖ്യമന്ത്രി വയനാട്ടിൽ:വീട് നഷ്ടപ്പെട്ടവര്‍ക്ക് 4 ലക്ഷവും ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് 6 ലക്ഷവും നൽകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 11, 2018

മുഖ്യമന്ത്രി വയനാട്ടിൽ:വീട് നഷ്ടപ്പെട്ടവര്‍ക്ക് 4 ലക്ഷവും ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് 6 ലക്ഷവും നൽകും

കൽപ്പറ്റ: മഴക്കെടുതിയൽവീട് നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷവും ഭൂമി നഷ്ടപ്പെട്ടവർക്ക് ആറ് ലക്ഷവും വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ജില്ലയിലെ കൽപ്പറ്റയിൽ ചേർന്ന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയ പ്രദേശങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി കൽപ്പറ്റയിൽ എത്തിയതായിരുന്നു മുഖ്യമന്ത്രി. കാലവർഷക്കെടുതിയിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് നാലു ലക്ഷം, വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയും നൽകും. എല്ലാ വകുപ്പുകളുംകണക്കുകൾ ക്രോഡീകരിച്ച് നൽകിയാൽ എത്രയും പെട്ടെന്ന് ധനസഹായം എത്തിക്കാൻ കഴിയും. കേന്ദ്ര സഹായം ലഭിക്കാൻ വേണ്ട ഇടപെടൽ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാവിലെ 10.20 ഓടെ സുൽത്താൻ ബത്തേരിയിൽ ഹെലികോപ്റ്റർ ഇറങ്ങിയ മുഖ്യമന്ത്രി റോഡ് മാർഗം കൽപ്പറ്റയിലെത്തി. കൽപ്പറ്റ മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാമ്പിൽ കുറച്ചു സമയം ചെലവഴിച്ച മുഖ്യമന്ത്രി പിന്നീട് കലക്ട്രേറ്റിൽ നടന്ന അവലോകന യോഗത്തിലും പങ്കെടുത്തു. തിരിച്ച് സുൽത്താൻബത്തേരിയിലേക്ക് തിരിച്ച മുഖ്യമന്ത്രി അവിടെ നിന്ന് ഹെലികോപ്റ്റർ മാർഗം കോഴിക്കോടിന് പോകും. മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ, റവന്യൂ വകുപ്പ് സെക്രട്ടറി പി.എച്ച് കുര്യൻ എന്നിവരുമുണ്ട്. രാവിലെ ഇടുക്കി സന്ദർശനത്തിന് പോയെങ്കിലും മോശം കാലാവസ്ഥ മൂലം അവിടെ ഇറങ്ങാൻ സാധിച്ചിരുന്നില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2vDHpQU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages