ന്യുഡല്‍ഹി: ഭീമ-കൊറിഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തത് ചോദ്യംചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. മാവോയിസ്റ്റ് അനുഭാവികളെന്ന് ആരോപിച്ചാണ് പി.വരവര റാവു, അരുണ്‍ ഫെരാരിയ, വെര്‍നോന്‍ ഗോന്‍സാല്‍വസ്, ഗൗതം നവ്‌ലഖ, അഡ്വ.സുധാ ഭരദ്വാജ് എന്നിവരെയാണ് പൂനെ പോലീസ് അറസ്റ്റു ചെയ്തത്. സംഘര്‍ഷത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ ഇവരുടെ വീടുകള്‍ റെയ്ഡ് ചെയ്ത് ഇന്നലെ രാത്രി പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
ചരിത്രകാരനായ റൊമില ഥാപ്പര്‍, പ്രഭാത് പട്‌നായിക്, മറ്റ് മൂന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. നടപടിക്രമങ്ങള്‍ പാലിക്കാതെയും തെളിവുകള്‍ ഇല്ലാതെയും വെറും ആരോപണങ്ങള്‍ ഉന്നയിച്ചാണ് അറസ്റ്റ് നടന്നിരിക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി ഇന്ന് 3.45ന് കോടതി പരിഗണിക്കും.
അഡ്വ.സുധാ ഭരദ്വാജിനെ ഫരീദാബാദില്‍ നിന്നാണ് പിടികൂടിയത്. ഇവരെ പുനെയിലേക്ക് കൊണ്ടുപോകുന്നതിന് പോലീസ് നല്‍കിയ ട്രാന്‍സിറ്റ് ഹര്‍ജി കോടതി തളളിയിരുന്നു. ഇതേതുടര്‍ന്ന് ഇവരെ മൂന്നു ദിവസത്തേക്ക് വീട്ടുതടങ്കലില്‍ വിട്ടിരിക്കുകയാണ്.
പൂനെ, മുംബൈ, റാഞ്ചി, ഹൈദരാബാദ്, ഫരീദാബാദ്, ഡല്‍ഹി, താനെ എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തിയാണ് പുനെ പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. പൂനെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടക്കുന്ന രണ്ടാമത്തെ റെയ്ഡാണിത്. പ്രധാനമന്ത്രിയെ വധിക്കാനും അറസ്റ്റിലായവര്‍ ഗൂഢാലോചന നടത്തിയെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
അറസ്റ്റിനെതിരെ കോണ്‍ഗ്രസും സി.പി.എമ്മും രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ് സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അറസ്റ്റ് എന്ന് വെര്‍നോന്‍ ഗോന്‍സാല്‍വസിന്റെ ഭാര്യ സൂസണ്‍ എബ്രഹാം ആരോപിച്ചു. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ്. ഭീമ-കൊറേഗാവ് സംഘര്‍ഷം വധിക്കാനുള്ള ഗൂഢാലോചനയായിരുന്നുവെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകല്ലേ വേണ്ടത്. ഇത് കോടതിയില്‍ നിലനില്‍ക്കുമോ? ബി.ജെ.പി സര്‍ക്കാരിനെ പിന്തുണയ്ക്കാത്തത് എല്ലാം 'സര്‍ക്കാര്‍ വിരുദ്ധമായാണ്' കണക്കാക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
ഈ വര്‍ഷം ആദ്യമാണ് ഭീമ കൊറേഗാവ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
from mangalam.com https://ift.tt/2NsA6Tc
via IFTTT
No comments:
Post a Comment