ചെന്നൈ: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനിരിക്കെ അണികള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം പ്രഖ്യാപിച്ച് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. വിവിധ ജാതി മത സംഘടനകളുമായി ബന്ധമുള്ളവര്‍ പാര്‍ട്ടിയില്‍ വേണ്ടെന്നാണ് താരത്തിന്റെ ആദ്യ നിര്‍ദ്ദേശം. ആരാധകരുടെ സംഘടനയായ രജനി മക്കള്‍ മണ്ട്രം പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും അംഗത്വത്തിനുള്ള യോഗ്യതകളും ഉള്‍പ്പെടുത്തിയ ബുക്ക്‌ലെറ്റ് പുറത്തിറക്കിയത്.
പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് മുന്‍പായാണ് രജനീകാന്ത് പുതിയ ബുക്ക്‌ലെറ്റ് പുറത്തിറക്കിയത്. പാര്‍ട്ടിയില്‍ അംഗത്വം ലഭിക്കണമെങ്കില്‍ 18 വയസ് പൂര്‍ത്തിയായിരിക്കണം. കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രമേ അംഗത്വം. യുവജനവിഭാഗത്തില്‍ പ്രവര്‍ത്തിക്കാനുള്ള പ്രായപരിധി 35 വയസ്സാണ്.
ഇതിന് പുറമെ പാര്‍ട്ടിയുടെ പതാക ദുരുപയോോഗം ചെയ്യരുത് പാര്‍ട്ടി അനുവാദമില്ലാതെ പണം പിരിക്കാന്‍ പാടില്ല എന്നിങ്ങനെ നിരവധി നിര്‍ദ്ദേശങ്ങളാണ് രജനികാന്ത് നല്‍കിയിരിക്കുന്നത്. എന്നാല്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സൂപ്പര്‍താരം എന്നാണ് പാര്‍ട്ടി പ്രഖ്യാപിക്കുന്നത് എന്ന് എന്നതരത്തിലുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
from mangalam.com https://ift.tt/2wiWeZF
via IFTTT
No comments:
Post a Comment