മറച്ചുവെച്ചു കിടപ്പറ പങ്കിട്ടു മുന്‍ കാമുകിക്ക് എയ്ഡ് പകര്‍ന്നു ; കാമുകന് മൂന്ന് വര്‍ഷത്തിന് ശേഷം 30 വര്‍ഷത്തെ കഠിന തടവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 23, 2018

മറച്ചുവെച്ചു കിടപ്പറ പങ്കിട്ടു മുന്‍ കാമുകിക്ക് എയ്ഡ് പകര്‍ന്നു ; കാമുകന് മൂന്ന് വര്‍ഷത്തിന് ശേഷം 30 വര്‍ഷത്തെ കഠിന തടവ്

ഹൂസ്റ്റണ്‍: എയ്ഡ്‌സ് രോഗം മറച്ചുവെച്ച് കാമുകിയ്ക്ക് രോഗം മനപ്പൂര്‍വ്വം പകര്‍ത്തിയ അമേരിക്കക്കാരന് 30 വര്‍ഷത്തെ തടവുശിക്ഷ. ഒരു അമേരിക്കന്‍ കോടതി ബുധനാഴ്ച വിധിച്ച ശിക്ഷയില്‍ കരിം സകിഖാനി എന്ന 34 കാരനാണ് ശിക്ഷ ലഭിച്ചത്.

എയ്ഡ് ബാധിതനാണെന്ന് അറിയാമായിരുന്നു കരീം തനിയ്ക്ക് ഒരു ലൈംഗികാസുഖങ്ങളും ഇല്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കാമുകിയെ ഉപയോഗിക്കുകയായിരുന്നു എന്ന് കോടതി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്.

ഹാരിസ് കൗണ്ടി കോടതിയാണ് ശിക്ഷ നല്‍കിയത്. കഠോരമായ ആയുധം എന്നായിരുന്നു കോടതി രേഖകളില്‍ പറഞ്ഞത്. 2013 ലാണ് സകിഖാനിയും മുന്‍ കാമുകിയും ആദ്യമായി കണ്ടുമുട്ടിയത്. ബന്ധം പിന്നീട് കിടപ്പറയിലേക്ക് നീങ്ങിയപ്പോള്‍ ആദ്യം പരിശോധന നടത്തണമെന്ന് കാമുകി ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും എച്ച്‌ഐവി പരിശോധന നടത്തുകയും കാമുകിയുടെ ഫലം നെഗറ്റീവാണ് എന്ന് കണ്ടെത്തുകയും ചെയ്തു. സകിഖാനി പക്ഷേ തന്റെ ഫലം കാമുകിയെ കാണിച്ചില്ല. പകരം തന്റെ ടെസ്റ്റ്ഫലവും നോര്‍മ്മലാണെന്ന് വിശ്വസിപ്പിച്ചു.

തുടര്‍ന്ന് 2014 ഏപ്രിലില്‍ കാമുകിയില്‍ എയ്ഡ്‌സിന്റെ ലക്ഷണം കണ്ടു തുടങ്ങുകയായിരുന്നു. തുടര്‍ച്ചയായി അസുഖം ബാധിക്കുന്നതായിരുന്നു ആദ്യലക്ഷണം. പിന്നീട് ഭാരം കുറയാന്‍ തുടങ്ങുകയും ചെയ്തു. ഒടുവില്‍ 2014 മെയ് യില്‍ ന്യൂമോണിയ ബാധിച്ച് ആശുപത്രിയിലായി.

2014 സെപ്തംബറില്‍ വായില്‍ ഇന്‍ഫെക്ഷന്‍ ബാധിച്ചതിനെ തുടര്‍ന്ന് ദന്തരോഗ വിദഗ്ദ്ധന്റെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തി. പിന്നീട് പരിശോധന നടത്തിയപ്പോള്‍ 2009 മാര്‍ച്ചില്‍ തന്നെ സകിഖാനിക്ക് എച്ച്‌ഐവി ഫലം പോസിറ്റീവായിരുന്നെന്നും കണ്ടെത്തിയതോടെ ഇയാള്‍ക്കെതിരേ കാമുകി നിയമനടപടി സ്വീകരിക്കുകയായിരുന്നു. 2016 ജൂണില്‍ സകിഖാനിക്കെതിരേ ക്രിമിനല്‍ കേസാണ് കൊടുത്തത്. വിധിയെ തുടര്‍ന്ന് ഹാരിസ് കൗണ്ടി ജയിലിലാണ് സകിഖാനി.



from mangalam.com https://ift.tt/2o2KN3L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages