കെ.എസ്.ഇ.ബിക്ക് വീഴ്ചപറ്റിയിട്ടില്ല; ചിലരുടെ വിമര്‍ശനം മനഃക്ലേശംകൊണ്ട്: എം.എം മണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 23, 2018

കെ.എസ്.ഇ.ബിക്ക് വീഴ്ചപറ്റിയിട്ടില്ല; ചിലരുടെ വിമര്‍ശനം മനഃക്ലേശംകൊണ്ട്: എം.എം മണി

ഇടുക്കി: പ്രളയ ദുരന്തത്തില്‍ കെ.എസ്.ഇ.ബിക്ക് ഒരു പങ്കുമില്ലെന്ന് വൈദ്യുതിമന്ത്രി എം.എം മണി. അണക്കെട്ടുകള്‍ തുറന്നതു സംബന്ധിച്ച് വൈദ്യുതി ബോര്‍ഡിനോ സര്‍ക്കാരിന് ഒരു പാളിച്ചയും വന്നിട്ടില്ല. ഉന്നതാധികാര സമിതി യോഗങ്ങള്‍ക്കു ശേഷം വേണ്ടത്ര മുന്നൊരുക്കങ്ങളും മുന്നറിയിപ്പുകളും നല്‍കിയ ശേഷമാണ് അണക്കെട്ടുകള്‍ തുറന്നത്. സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന ചിലരുടെ വിമര്‍ശനം മനഃക്ലേശം കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ലക്ഷ്യമിട്ട് മന്ത്രി പരിഹസിച്ചു.

ഇത്രയും കനത്ത മഴ ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല. 75 വയസ്സിനിടെ താന്‍ ഇത്തരമൊരു പ്രകൃതിക്ഷോഭം കണ്ടിട്ടില്ല. ചരിത്രത്തില്‍ ഇത്രയും ശക്തമായ മഴ ലഭിച്ചിട്ടില്ല. സൈന്യത്തിന്റെ മൂന്നു വിഭാഗവും ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളും നടത്തിയ സേവനം അങ്ങേയറ്റം മഹത്തരമാണ്. ഇനി തുടര്‍ നിര്‍മ്മണ പ്രവര്‍ത്തനമാണ് ലക്ഷ്യം. റോഡുകളും വീടുകളും നന്നാക്കുന്നതും ഭക്ഷണം കൊടുക്കുന്നതുമെല്ലാം സര്‍ക്കാരിന്റെ പ്രാഥമിക കടമയാണ്. അത് സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ പോകുന്നു.

ഡാമുകള്‍ എല്ലാം കെ.എസ്.ഇ.ബിയുടേയും ജല അതോറിറ്റിയുടേയുമാണ്. ഡാമുകള്‍ തുറക്കുന്നതിന് എല്ലാ മൂന്നൊരുക്കങ്ങളും സ്വീകരിച്ചിരുന്നു. ഓരോഘട്ടത്തിലും ഈ പ്രതിസന്ധി മറികടക്കാനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. ഇടുക്കിയില്‍ എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിരുന്നു. അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ തന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തി പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് എല്ലാ മുന്നറിയിപ്പും നല്‍കിയ ശേഷമാണ് ഡാം തുറന്നത്. ഇടുക്കി ഡാം അടക്കം എല്ലാ ഡാമുകളും തുറക്കേണ്ട സ്ഥിതിയായിരുന്നു.

ഇടുക്കി ആദ്യം തുറന്നാല്‍ കൂടുതല്‍ പ്രശ്‌നമുണ്ടാകുമെന്ന് കണ്ടതിനാലാണ് ഇടമലയാര്‍ ആദ്യം തുറന്നത്. പ്രതിപക്ഷ നേതാവ് മുന്നൊരുക്കമെല്ലാം കണ്ട് സംതൃപ്തി രേഖപ്പെടുത്തിയതാണ്. ഇപ്പോള്‍ അദ്ദേഹം ഇങ്ങനെ പറയുന്നത് എന്താണെന്ന് ദുരൂഹതയുണ്ട്. കേരളത്തിന്റെ കാര്യങ്ങള്‍ എല്ലാം പട്ടാളത്തെ ഏല്പിച്ച് സംസ്ഥാന സര്‍ക്കാര്‍ വിശ്രമിക്കണമെന്നാണല്ലോ അദ്ദേഹം പറയുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് അനുസരിച്ചേ പ്രവര്‍ത്തിക്കാന്‍ കഴിയൂവെന്ന് പട്ടാളം തന്നെ പറയുന്നു.

ബാണാസുര സാഗര്‍ അണക്കെട്ട് തുറക്കുന്നതിന് മുന്‍പ് ജില്ലാ കലക്ടര്‍ക്ക് രേഖാമൂലമുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. കലക്ടറുടെ ഭാഗത്തു എന്തെങ്കിലും പാളിച്ചയുണ്ടോ എന്ന് പരിശോധിക്കണം. എല്ലാ ഉദ്യോഗസ്ഥര്‍ക്കും മുകളിലാണല്ലോ അദ്ദേഹം. വൈദ്യൂതി ബോര്‍ഡിന് ഒരു വിധത്തിലുമുള്ള പാളിച്ച പറ്റിയിട്ടില്ലെന്നും എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിരുന്നുവെന്നും എം.എം മണി ആവര്‍ത്തിച്ചു. ഏതു ദുരന്തം വന്നാലും അത് കെ.എസ്.ഇ.ബിയേയും ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.



from mangalam.com https://ift.tt/2BE6Ffv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages