തിരുവനന്തപുരം: ഓണാവധികഴിഞ്ഞ് തുറക്കുമ്പോൾ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ബദൽ ക്രമീകരണം ഏർപ്പെടുത്തും. 29-നുതന്നെ സ്കൂൾ തുറക്കും. 700-ഓളം സ്കൂളിലാണ് നിലവിൽ ക്യാമ്പുള്ളത്. ക്യാമ്പ് കാരണം തടസ്സപ്പെടുന്ന ക്ലാസുകൾ സമീപത്തെ മറ്റേതെങ്കിലും ഹാളിലേക്ക് മാറ്റും. പ്രാദേശികതലത്തിൽ ഇതിനുള്ള ക്രമീകരണം നടത്തും. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി 26 മുതൽ 28 വരെ വിദ്യാലയവും പരിസരവും വൃത്തിയാക്കാൻ സന്നദ്ധസേവനയജ്ഞം നടത്തും. സ്കൂൾ 29-ന് തുറക്കുമെങ്കിലും ഓണപ്പരീക്ഷ ഉടനുണ്ടാകില്ല. ഒന്നാംപാദത്തിൽ പഠിപ്പിച്ചുതീർക്കേണ്ട പാഠഭാഗങ്ങൾ പൂർത്തിയാക്കിയശേഷം സെപ്റ്റംബർ അവസാനയാഴ്ചയോടെയേ പരീക്ഷ നടത്തൂ. ഇക്കാര്യങ്ങൾ തീരുമാനിക്കാൻ 30-ന് ഗുണമേന്മ പരിശോധനസമിതി യോഗം ചേരും.പ്രളയബാധിതജില്ലകളിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരുമായി ഡി.പി.ഐ. കെ.വി. മോഹൻകുമാർ വ്യാഴാഴ്ച വീഡിയോ കോൺഫറൻസ് നടത്തി. പ്രളയംമൂലം സംസ്ഥാനതലത്തിൽ സാധ്യായദിവസങ്ങൾ നഷ്ടപ്പെട്ടിട്ടില്ല. നഷ്ടപ്പെട്ട ദിവസങ്ങൾക്ക് പകരമായി ശനിയാഴ്ചകളിൽ ക്ലാസ് നടത്തും. ഏറ്റവും കൂടുതൽ ക്യാമ്പുകളുള്ളത് ആലപ്പുഴ ജില്ലയിലാണ് (280). ആലപ്പുഴയിൽ 540 സ്കൂളുകൾതുറക്കില്ല : ഓണാവധി കഴിഞ്ഞും ആലപ്പുഴ ജില്ലയിലെ 540 സ്കൂളുകൾ തുറക്കാനാവില്ല. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന 280 സ്കൂളുകളും വെള്ളംകയറിയ 260 സ്കൂളുകളുമാണ് തുറക്കാൻ കഴിയാത്തത്. പ്രളയം രൂക്ഷമായ ചെങ്ങന്നൂർ, കുട്ടനാട് മേഖലകളിലാണ് ഈ സ്കൂളുകളിലേറെയും. 60,000 കുട്ടികൾക്കാണ് പഠിപ്പുമുടങ്ങുക. 771 സ്കൂളാണ് ജില്ലയിലുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/2w70NpS
via
IFTTT
No comments:
Post a Comment