തിരുവനന്തപുരം: പ്രളയദുരിതത്തിന്റെ ഓണക്കാലത്ത് എ.ടി.എമ്മുകളും കാലിയാവുമോ എന്ന ആശങ്കയുമായി വെള്ളിയാഴ്ചമുതൽ തുടർച്ചയായ നാലുദിവസം ബാങ്കുകൾക്ക് അവധി. എന്നാൽ എ.ടി.എമ്മുകൾ ആവശ്യാനുസരണം നിറയ്ക്കാൻ എല്ലാ ബാങ്കുകൾക്കും സംസ്ഥാനതല ബാങ്കേഴ്സ് സമിതി നിർദേശം നൽകിയതായി സമിതി കൺവീനർ ജി.കെ. മായ പറഞ്ഞു. 24-ന് ഉത്രാടം, 25-ന് തിരുവോണം, 26-ന് ഞായറാഴ്ച, 27-ന് ശ്രീനാരായണഗുരു ജയന്തി എന്നിവ കാരണമാണ് തുടർച്ചായി നാലുദിവസം അവധി വരുന്നത്. തുടർച്ചയായി അവധി വന്നാൽ എ.ടി.എമ്മുകളിൽ പണം തീരുന്നത് പതിവാണ്. പ്രളയത്തിൽ 423 എ.ടി.എമ്മുകൾ പ്രവർത്തനരഹിതമായതിനാൽ ബാങ്കുകൾ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ ജനം വലയും. എ.ടി.എമ്മുകളിൽ പണം നിറയ്ക്കുന്ന ഏജൻസികൾക്കും പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ പലേടത്തും റോഡുകൾ തകർന്നതിനാലും വെള്ളം കയറിക്കിടക്കുന്ന ഉൾപ്രദേശങ്ങളിലും പണം എത്തിക്കാൻ ബുദ്ധിമുട്ടുണ്ട്. കടകളിലെ പി.ഒ.എസ്. മെഷീൻവഴി പണം പിൻവലിക്കാം എ.ടി.എമ്മുകൾ പ്രവർത്തിക്കാത്ത സ്ഥലങ്ങളിൽ പണം തീരുന്ന സാഹചര്യം ഉണ്ടായാൽ പണമെടുക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എസ്.ബി.ഐ. പെട്രോൾ പമ്പുകളിലും കടകളിലും എസ്.ബി.ഐ.യുടെ പി.ഒ.എസ്. മെഷീൻ ഉണ്ടെങ്കിൽ അക്കൗണ്ട് ഉടമകൾക്ക് സ്വൈപ്പ് ചെയ്ത് ദിവസം 2000 രൂപവരെ പിൻവലിക്കാം. ഈ പണം കടയുടമകൾ അവർക്ക് നൽകും. ഇതിന് പ്രത്യേക ഫീസ് നൽകേണ്ടതില്ല. എ.ടി.എമ്മുകളിൽ പണം ഉറപ്പാക്കുന്നതിനുവേണ്ടി 45 കാഷ് ചെസ്റ്റുകളും 600 ശാഖകളും അവധി ദിവസങ്ങളായ 24-നും 26-നും പ്രവർത്തിക്കാനും എസ്.ബി.ഐ. നിർദേശിച്ചിട്ടുണ്ട്. ഈ ശാഖകളിൽ മറ്റ് ഇടപാടുകൾ ഉണ്ടാകില്ല. ഹെൽപ് ലൈൻ0471-2192500, 2192200, 2192300.
from mathrubhumi.latestnews.rssfeed https://ift.tt/2LlDiOC
via
IFTTT
No comments:
Post a Comment