ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഇന്ത്യയ്ക്കൊരു സുവർണ വെടിനാദം കൂടി. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഷൂട്ടിങ്ങിൽ രാഹി സർനോബത്താണ് സ്വർണം നേടിയത്. ഷൂട്ടോഫിലായിരുന്നു രാഹിയുടെ സ്വർണനേട്ടം. ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വർണമാണിത്. സൗരഭ് ചൗധരി നേരത്തെ 10 മീറ്റർ എയർ പിസ്റ്റളിൽ സ്വർണം നേടിയിരുന്നു. ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം നാലായി. മൊത്തം മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാം സ്ഥാനത്തേയ്ക്കുയരുകയും ചെയ്തു. നാല് സ്വർണവും മൂന്ന് വെള്ളിയും നാലു വെങ്കലവും അടുക്കം മൊത്തം പതിനൊന്ന് മെഡലാണ് ഇന്ത്യയ്ക്കുള്ളത്. Content Highlights:Asian Games Shooting Gold Rahi Sarnobat
from mathrubhumi.latestnews.rssfeed https://ift.tt/2PuS09l
via
IFTTT
No comments:
Post a Comment