'സോറി എന്നോട് ക്ഷമിക്കൂ, പ്രാര്‍ഥിക്കണേ': പള്ളിയിലെ മോഷണത്തിന് ശേഷം കള്ളന്റെ കത്ത്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 22, 2018

'സോറി എന്നോട് ക്ഷമിക്കൂ, പ്രാര്‍ഥിക്കണേ': പള്ളിയിലെ മോഷണത്തിന് ശേഷം കള്ളന്റെ കത്ത്‌

കണക്ടിക്കട്ട്: പള്ളിയിൽ കയറി മോഷണം നടത്തിയ ശേഷം സോറി പറഞ്ഞുകൊണ്ട് ക്ഷമിക്കണേ എന്ന് എഴുതി വച്ച കള്ളന്റെ കത്ത് വൈറലായി. കത്ത് പരിഗണിച്ച് കള്ളന് വേണ്ടി പിറ്റേന്ന് പള്ളിയിൽ പ്രാർഥനയും നടന്നു. അമേരിക്കയിലെ കണക് ടിക്കട്ടിലാണ് സംഭവം. ഏകദേശം 4000 ഡോളർ(2.7 ലക്ഷം രൂപ)വില വരുന്ന പള്ളിവക സാധനങ്ങളാണ് കള്ളൻ മോഷ് ടിച്ചത്. അമേരിക്കയിലെ കണക്ടിക്കട്ടിലെ വാട്ടർബെറി പോലീസ് ഡിപാർട്ട്മെന്റ് ഈ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിട്ടു. Hartford News Waterbury Church Burglary Suspect Left Apology Note: Police https://t.co/fPbWDlNJZO pic.twitter.com/gOEg6qGOJl — Hartford News (@Hartford_NC) August 20, 2018 മൗണ്ട് ഒലിവ് എഎംഈ സിയോൺ പള്ളിയിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ് മോഷണം പോയത്. പള്ളി ആവശ്യങ്ങൾക്കുപയോഗിക്കുന്ന ഓഡിയോ-വീഡിയോ ഉപകരണങ്ങൾ മോഷണവസ്തുക്കളിൽ ഉൾപ്പെടുന്നു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. രണ്ടു ദിവസങ്ങൾക്കു ശേഷമാണ് പോലീസ് വീഡിയോ ദൃശ്യങ്ങൾ പരസ്യമാക്കിയത്. ഫേസ്ബുക്കിലും വീഡിയോ പോസ്റ്റു ചെയ്തിട്ടുണ്ട്.മോഷ്ടാവെഴുതിയ കത്ത് ഹാർട്ട്ഫോർഡ് ന്യൂസ് ട്വിറ്ററിൽ ഷെയർ ചെയ്തു. വെടിപ്പാർന്ന കൈയക്ഷരത്തിലാണ് കത്ത്. എന്തായാലും ഞായറാഴ്ച രാവിലെ പള്ളി അധികാരി മോഷ്ടാവിനു വേണ്ടിയും പ്രാർഥന നടത്തി. കത്തെഴുതി മോഷ്ടാവ് ക്ഷമാപണം നടത്തുന്നത് ഇതാദ്യത്തെ സംഭവമല്ല. ജൂലായിൽ കേരളത്തിലെ ഒരു വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കട്ടെടുത്ത മോഷ്ടാക്കൾ രണ്ടു ദിവസത്തിനു ശേഷം ഇതു പോലെ ക്ഷമ ചോദിച്ച് കത്തെഴുതിയിരുന്നു. അമേരിക്കയിലെ ഒരു റസ്റ്റോന്റിൽ നിന്ന് പണം മോഷ്ടിച്ചു കടന്ന ജോലിക്കാരി പത്തു കൊല്ലത്തിനു ശേഷം പണവും ക്ഷമ ചോദിച്ചുള്ള കത്തും ഏൽപിച്ചത് അടുത്തിടെയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2LbPJMR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages