ഹെലികോപ്റ്ററില്‍ നിന്നു താഴേയ്ക്ക് എറിഞ്ഞു, ഭക്ഷണപ്പൊതി വീണ് യുവാവിന്റെ കയ്യൊടിഞ്ഞു ; ചുറ്റും വെള്ളംകയറി നെഞ്ചുവേദനയുണ്ടായ വൃദ്ധനെ രാത്രിയില്‍ ആശുപത്രിയില്‍ കൊണ്ടുപോകാനായില്ല; പുലര്‍ച്ചെ മരിച്ചു കിടന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 22, 2018

ഹെലികോപ്റ്ററില്‍ നിന്നു താഴേയ്ക്ക് എറിഞ്ഞു, ഭക്ഷണപ്പൊതി വീണ് യുവാവിന്റെ കയ്യൊടിഞ്ഞു ; ചുറ്റും വെള്ളംകയറി നെഞ്ചുവേദനയുണ്ടായ വൃദ്ധനെ രാത്രിയില്‍ ആശുപത്രിയില്‍ കൊണ്ടുപോകാനായില്ല; പുലര്‍ച്ചെ മരിച്ചു കിടന്നു

പന്തളം: ഹെലികോപ്റ്ററില്‍ നിന്നുള്ള ഭക്ഷണം വിതരണത്തിനിടയില്‍ വീണുപോയ വൃദ്ധനെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവിന്റെ കൈ ഭക്ഷണക്കിറ്റ് വീണ് ഒടിഞ്ഞു. രാത്രിയില്‍ നെഞ്ചുവേദനയുണ്ടായ വൃദ്ധനെ പ്രളയക്കെടുതിയില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതെ മരണത്തിന് കീഴടങ്ങി.

പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി ക്യാംപില്‍ തിരിച്ചെത്തിയ മങ്ങാരം വീട്ടില്‍ ഷിബുവിനാണ് പരിക്കേറ്റത്. ഷിബുവും വൃദ്ധനും മങ്ങാരം എംഎസ്എം സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാംപിലെ അന്തേവാസികളാണ്. കഴിഞ്ഞ ദിവസം ക്യാംപിന്റെ മുറ്റത്ത് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്യാനെത്തിയ ഹെലികോപ്റ്ററില്‍ നിന്നുമാണ് ഷിബുവിന്റെ കയ്യിലേക്ക് ഭക്ഷണക്കിറ്റ് വീണത്.

ഞായറാഴ്ച വൈകിട്ട് 5.30ന് ആയിരുന്നു സംഭവം. ഹെലികോപ്റ്റര്‍ താഴ്ന്നു പറന്നപ്പോള്‍ വീശിയ കാറ്റില്‍ ക്യാംപിന്റെ മുറ്റത്തു നിന്ന വൃദ്ധന്‍ വീഴാന്‍ തുടങ്ങുകയായിരുന്നു. ചാടിവീണ് വൃദ്ധനെ പിടിക്കാന്‍ ഒരുങ്ങുമ്പോള്‍ ഭക്ഷണപ്പൊതി കയ്യിലേക്ക് വീഴുകയായിരുന്നു. കൈയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്. 37 കാരനായ ഷിബു ഓട്ടോ ഡ്രൈവറാണ്.

പ്രളയക്കെടുതിയ്ക്കിടയില്‍ രാത്രിയില്‍ നെഞ്ചുവേദനയുണ്ടായ 70 കാരനെ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന മരണമടഞ്ഞു. തിരുവല്ല ഓതന ചിറയ്ക്കല്‍ വീട്ടിലെ വിശ്വനാഥന്‍ ആചാരിയാണ് മരണമടഞ്ഞത്.

തിങ്കളാഴ്ച രാത്രി 9.30 യോടെയാണ് വിശ്വനാഥന്‍ ആചാരിക്ക് നെഞ്ചുവേദന തുടങ്ങിയത്. എന്നാല്‍ കല്ലിശ്ശേരിയില്‍ നിന്നും രണ്ടര കിലോമീറ്ററോളം റോഡില്‍ വെള്ളം കയറിയിരിക്കുന്നതിനാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ഫോണ്‍ ബന്ധങ്ങളും മറ്റും ഇല്ലാതെ വരികയും രാവിലെ ആശുപത്രിയില്‍ കൊണ്ടു പോകാനുമിരിക്കെ രാത്രിയില്‍ തന്നെ മരണം സംഭവിക്കുകയായിരുന്നു.

സ്ഥലത്ത് വൈദ്യുതിയും മറ്റും ഇല്ലാതിരുന്ന സാഹചര്യത്തില്‍ മൊബൈല്‍ ഫോണില്‍ പോലും ആരുമായും ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെയാണ് രാവിലെ ആശുപത്രിയില്‍ എത്തിക്കാമെന്ന് വീട്ടുകാര്‍ തീരുമാനം എടുത്തത്. വരട്ടാറിന് കുറുകേ കനാലും ഉള്ളതിനാല്‍ നീന്തി മറികടക്കാനും കഴിയാതാകുകയായിരുന്നു.



from mangalam.com https://ift.tt/2PsCqLl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages