അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു, കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ചു; ബന്ധുവായ 20കാരന്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 22, 2018

അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു, കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ചു; ബന്ധുവായ 20കാരന്‍ അറസ്റ്റില്‍

ജബല്‍പുര്‍: അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ ബന്ധുവായ 20കാരനായ ആനന്ദ് കുശ്വാഹ അറസ്റ്റിലായത്.

മധ്യപ്രദേശിലെ ജബല്‍പൂരിലെ കതംഗി വില്ലേജിലാണ് സംഭവം. കുട്ടിയെ കാണാതായത് മുതല്‍ തിരയാന്‍ മുന്നില്‍ ആനന്ദും ഉണ്ടായിരുന്നു. എന്നാല്‍ കുട്ടിയുടെ പിതാവിന്റെ മൊഴിയാണ് പ്രതിയെ കുടുക്കിയത്.

കാണാതാകുന്നതിന് മുമ്പ് വരെ കുട്ടി പ്രതിക്കൊപ്പമായിരുന്നു ഉണ്ടായിരുന്നതെന്ന് കുട്ടിയുടെ പിതാവ് പോലീസില്‍ മൊഴി നല്‍കി. ഇത് പ്രകാരം പോലീസ് ആനന്ദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ ആനന്ദ് കുറ്റം സമ്മതിച്ചു. കുട്ടിയെ താന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് പ്രതി പോലീസില്‍ മൊഴി നല്‍കി. പ്രദേശത്തു കൂടിയുള്ള നദിയുടെ സമീപം വെച്ച് കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞുവെന്നായിരുന്നു ആനന്ദിന്റെ മൊഴി.

എന്നാല്‍ ഇത് തെറ്റാണെന്ന് മനസിലാക്കിയ പോലീസ് പ്രതിയെ വീണ്ടും ചോദ്യം ചെയ്തു. കുട്ടിയെ വീട്ടില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നും. കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ മൂക്കും വായയും പോത്തിപ്പിടിച്ച് കൊലപ്പെടുത്തിയെന്നും പ്രതി മൊഴി നല്‍കി. മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ചെന്നും മുറിയില്‍ തെറിച്ച രക്തം കഴുകി കളഞ്ഞുവെന്നും ആനന്ദ് പറഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് വ്യക്തമായി.

പെണ്‍കുട്ടിയുടെ പിതാവിന്റെ മുതിര്‍ന്ന സഹോദരന്റെ മകനാണ് ആനന്ദ്.



from mangalam.com https://ift.tt/2OS8DdM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages