20 വര്‍ഷത്തിന് ശേഷം കൊച്ചി നേവല്‍ ബേസില്‍ നിന്ന് വിമാനസര്‍വീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 20, 2018

20 വര്‍ഷത്തിന് ശേഷം കൊച്ചി നേവല്‍ ബേസില്‍ നിന്ന് വിമാനസര്‍വീസ്

കൊച്ചി: കൊച്ചിയിൽ മുടങ്ങിയിരുന്ന വിമാനസർവീസ് നേവൽ ബേസിൽ നിന്ന് തിങ്കളാഴ്ച പുനരാരംഭിച്ചു. എയർ ഇന്ത്യയുടെ എയർ ഇന്ത്യയുടെ ഉപകമ്പനിയായ അലയൻസ് എയറാണ് സർവീസ് നടത്തുന്നത്. 20 വർഷത്തിന് ശേഷമാണ് ഇവിടെനിന്ന് പൊതുജനങ്ങൾക്കായുള്ള വിമാന സർവീസ് വീണ്ടും നടത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. 1999 ജൂൺ 10 നാണ് കൊച്ചി നാവിക താവളത്തിലെ വിമാനത്താവളത്തിൽ നിന്ന് ഇതിനുമുമ്പ് പൊതുജനങ്ങൾക്കായി വിമാന സർവീസ് നടത്തിയത് നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളം അടച്ചതിനെ തുടർന്ന് കൊച്ചിയിൽ നിന്നുള്ള വിമാനസർവീസുകൾ മുടങ്ങിയിരുന്നു. 26 വരെ നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിടും. നിലവിൽ നാല് സർവീസുകളാണ് നടത്തുന്നത്. 77 സീറ്റുകളുള്ള ചെറുയാത്രാവിമാനങ്ങളാണ് സർവീസ് നടത്തുക. കോയമ്പത്തൂരിലേക്കും ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള സർവീസാണ് എയർഇന്ത്യ നടത്തുന്നത്. ഇൻഡിഗോയുടെ ട്രയൽ റൺ ഇന്ന് നടക്കും. അതിനുശേഷം കൂടുതൽ വിമാനങ്ങൾ പറത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ 7.25 ഓടെ ബെംഗളൂരുവിൽ നിന്നുള്ള വിമാനം എത്തിച്ചേർന്നു. തിരിച്ച് ബെംഗളൂരുവിലേക്കുള്ള വിമാനം 8.30 ന് പുറപ്പെടും. വൈകിട്ട് 5 മണിക്ക് കോയമ്പത്തൂരിൽ നിന്നുള്ള വിമാനം എത്തിച്ചേരും. ചൊവ്വാഴ്ച മുതൽ നാലു ഷെഡ്യൂളുകൾ ഉണ്ടാവും. കാലാവസ്ഥയും മറ്റു സ്ഥിതിഗതികളും വിലയിരുത്തിയ ശേഷം കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. വിശദസുരക്ഷാപരിശോധനകൾക്ക് ശേഷമാണ് നേവൽ ബേസിൽ നിന്ന് സർവീസ് നടത്തുന്നത്. നാവിക ആസ്ഥാനമായതു കൊണ്ടു തന്നെ സുരക്ഷാപരിശോധനകൾ ശക്തമാണ്. #OpMadad #KeralaFloods2018 #KeralaFloodRelief First flight lands at INS Garuda Kochi Naval Air Station. Air India/ Alliance Air @nsitharaman @CMOKerala @DefenceMinIndia @SpokespersonMoD @PMOIndia pic.twitter.com/908pYy8Lx0 — SpokespersonNavy (@indiannavy) August 20, 2018 മന്ത്രിസഭയും നാവികസേനയും ചേർന്നെടുത്ത തീരുമാനമായിരുന്നു നേവൽ ബേസിൽ നിന്ന് യാത്രാവിമാനങ്ങളുടെ സർവീസാരംഭിക്കുക എന്നത്. ഇത് ജില്ലയിലെത്തി കുടുങ്ങിക്കിടക്കുന്ന നിരവധിയാളുകൾക്ക് പ്രയോജനം ചെയ്യും. ഓൺലൈനിലൂടെയാണ് ടിക്കറ്റ് ബുക്കിങ് നടത്തുന്നത്. റദ്ദാക്കിയ വിമാനങ്ങളിൽ ടിക്കറ്റെടുത്തവർക്ക് ടിക്കറ്റ് ക്യാൻസൽ ചെയ്ത് യാത്രാക്കൂലി ബാങ്ക് അക്കൗണ്ടിലൂടെ നൽകുമെന്ന് അധികൃതർ അറിയിച്ചു. 26 നു ശേഷമായിരിക്കും നെടുമ്പാശ്ശേരിയിൽ നിന്ന് സർവീസ് പുനരാരംഭിക്കുക.വിശദമായ പരിശോധനകൾക്കും വിദഗ്ധനിർദേശങ്ങൾക്കും ശേഷമായിരിക്കും സർവീസ് നടത്തുക. വിമാനത്താവളത്തിന്റെ സുരക്ഷിതത്വം പരിശോധിച്ച ശേഷമായിരിക്കും വിമാനങ്ങൾ ഇറങ്ങുകയും പുറപ്പെടുകയും ചെയ്യുക. The @airindiain flight landed at INS Garuda will take off to Bangalore at 9:15am today. More destinations such as Coimbatore, Madurai are also in the pipeline. Other airlines are likely to join this effort too. All possible steps are being taken #KeralaFloods pic.twitter.com/VZsb8uzBFv — Suresh Prabhu (@sureshpprabhu) August 20, 2018


from mathrubhumi.latestnews.rssfeed https://ift.tt/2nXvM3j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages