പോർട്ട് മോറെസ്ബി: പാപ്പുവ ന്യൂഗിനിയയുടെ വടക്കൻ തീരദേശത്തുള്ള അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. സമീപത്തെ ഗ്രാമങ്ങളിലേക്ക് ലാവ പ്രവഹിച്ചതോടെ രണ്ടായിരത്തോളം പേരെ മാറ്റിപാർപ്പിച്ചു. പസഫിക് രാജ്യങ്ങളിലെ ഏറ്റവും സജീവമായി നിൽക്കുന്ന അഗ്നിപർവ്വതങ്ങളിലൊന്നാണിത്. ഒമ്പതിനായിരത്തോളം പേർ ഇതിന് സമീപത്ത് താമസിക്കുന്നുണ്ട്. മൂന്ന് ഗ്രാമങ്ങളിലൂടെ ലാവനേരിട്ട് പ്രവഹിക്കും. ഇവിടങ്ങളിലെ ജനങ്ങളെ പൂർണ്ണമായും ഒഴിപ്പിച്ചതായി ദേശീയ ദുരന്തനിവാരണ സെന്റർ അറിയിച്ചു. സമുദ്രനിരപ്പിൽ നിന്ന് അമ്പതിനായിരം അടി മുകളിൽവരെ ഇതിന്റെ ചാരം പൊങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ബാലിയാവു, കുളുഗുമ എന്നീ രണ്ട് പ്രദേശങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക.
from mathrubhumi.latestnews.rssfeed https://ift.tt/2Lp0Ge8
via
IFTTT
No comments:
Post a Comment