പാരിസ്: ഏഷ്യൻ ഫുട്ബോളിന് പ്രതീക്ഷ നൽകി അണ്ടർ-20 വനിതാ ലോകകപ്പ് ഫുട്ബോൾ കിരീടം ജപ്പാന്. കരുത്തരായ സ്പെയിനിനെ ഒന്നിനെതിരേ മൂന്നു ഗോളിന് പരാജയപ്പെടുത്തിയാണ് ജപ്പാൻ വനിതകൾ കരുത്ത് തെളിയിച്ചത്. ജപ്പാന് വേണ്ടി ഹിനാതാ മിയാസാവ, സവോരി തകരാഡാ, ഫുക നഗാനോ എന്നിവർ ഗോൾ നേടിയപ്പോൾ കാൻഡെല ആൻഡ്യൂഹർ സ്പെയിനിന്റെ ആശ്വാസഗോൾ കണ്ടെത്തി. 38-ാം മിനിറ്റിൽ ഹിനാതാ മിയാസാവയുടെ ലോങ് റേഞ്ചിലൂടെ ജപ്പാൻ ലീഡ് നേടി. രണ്ടാം പകുതിയിൽ പന്ത്രണ്ട് മിനിറ്റ് പിന്നിട്ടപ്പോൾ സവോരി തകരാഡയുടെ ഷോട്ടിലൂടെ ജപ്പാൻ ഗോൾ നില ഇരട്ടിയാക്കി. 65-ാം മിനിറ്റിൽ ഫുക നഗാനോ കൂടി ലക്ഷ്യം കണ്ടതോടെ ജപ്പാൻ ഏറെക്കുറെ വിജയമുറപ്പിച്ചു. ഈ കിരീടം നേടിയതോടെ മറ്റൊരു അപൂർവ നേട്ടത്തിന് കൂടി ജപ്പാൻ അർഹരായി. ഫിഫ വനിതാ ലോകകപ്പിലെ എല്ലാ വിഭാഗങ്ങളിലും ജേതാക്കളാകുന്ന ആദ്യ രാഷ്ട്രമായി ജപ്പാൻ. 2011-ൽ ലോകകപ്പും 2014-ൽ അണ്ടർ-17 ലോകകപ്പും ജപ്പാൻ നേടിയിരുന്നു. സ്പെയിനിന്റെ പട്രീഷ്യ ഗുഹാരോ ഇംഗ്ലണ്ടിന്റെ ജോർജിയസ്റ്റാൻവേയോടൊപ്പം ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി. ആറ് ഗോളുകളാണ് ഇരുവരും നേടിയത്. Content Highlights: Japan lift U-20 Womens World Cup
from mathrubhumi.latestnews.rssfeed https://ift.tt/2MOBWRi
via
IFTTT
No comments:
Post a Comment