ഇസ്ലാമാബാദ്: പാകിസ്താന്റെ ഭരണ സിരാകേന്ദ്രങ്ങളിലിരിക്കുന്ന താനടക്കമുള്ള ഉന്നതർ സർക്കാർ ചിലവിൽ ഫസ്റ്റ് ക്ലാസ് വിമാനയാത്ര നടത്തുന്നതിന് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിലക്ക്. പ്രധാനമന്ത്രിക്ക് പുറമെ പ്രസിഡന്റ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, അസംബ്ലി സ്പീക്കർ എന്നിവർ അടക്കമുള്ളവർക്കാണ് വിലക്ക്. ഇമ്രാൻ ഖാന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന പാക് മന്ത്രിസഭയുടേതാണ് തീരുമാനം. സൈനിക മേധാവി അടക്കം എല്ലാവർക്കും ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നതിനേ അനുമതിയുള്ളുവെന്ന് പാക് ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരി പറഞ്ഞു. 5,100 കോടി രൂപയാണ് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് ഓരോ വർഷവും തന്റെ വിവേചനാധികാരം ഉപയേഗിച്ച് ചിലവാക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദേശ സന്ദർശനത്തിനും മറ്റും പ്രത്യേക വിമാനം ഉപയോഗിക്കുന്നത് ഇമ്രാൻ ഖാൻ ഒഴിവാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഉപയോഗിക്കില്ലെന്നും തന്നെ അനുഗമിക്കുന്നതിന് രണ്ടു സുരക്ഷാ വാഹനങ്ങൾ മതിയെന്നും നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രവർത്തിദിനം ആഴ്ചയിൽ ആറാക്കി ഉയർത്തിയിരുന്നെങ്കിലും ചില മന്ത്രിമാർ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് ഇതുസംബന്ധിച്ച അവ്യക്തത തുടരുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2Nf6KHL
via
IFTTT
No comments:
Post a Comment