കത്രികയെച്ചൊല്ലിത്തര്‍ക്കം, സഹപാഠിയുടെ കുത്തേറ്റ് 16കാരന്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 6, 2018

കത്രികയെച്ചൊല്ലിത്തര്‍ക്കം, സഹപാഠിയുടെ കുത്തേറ്റ് 16കാരന്‍ മരിച്ചു

കുമ്പള: കത്രികയെച്ചൊല്ലി സഹപാഠികൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് 16-കാരൻ കുത്തേറ്റുമരിച്ചു. ബന്തിയോട് അടുക്കത്ത്കോട്ട റോഡിലെ യൂസഫിന്റെയും ഹലീമയുടെയും മകൻ മുഹമ്മദ് മിദ്ലാജാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കർണാടക സ്വദേശിയായ സഹപാഠിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് മുട്ടം മഖ്ദൂമിയയിൽ നാടിനെ നടുക്കിയ സംഭവമുണ്ടായത്. കുട്ടികൾ താമസിച്ച് മതപഠനംനടത്തുന്ന സ്ഥാപനമാണ് മുട്ടം മഖ്ദൂമിയ. ഇവിടത്തെ സാഹിത്യസമാജം സെക്രട്ടറികൂടിയാണ് മരിച്ച മിദ്ലാജ്. മദ്രസയിലെ സാഹിത്യസമാജവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കായി കടലാസ് മുറിക്കുകയായിരുന്നു വിദ്യാർഥികൾ. ഇതിനിടയിൽ മിദ്ലാജ് സഹപാഠിയോട് കത്രിക ചോദിച്ചു. കൊടുക്കാത്തതിനെത്തുടർന്ന് വാക്കേറ്റമുണ്ടായി. പ്രകോപിതനായ സഹപാഠി കത്രികകൊണ്ട് നെഞ്ചിൽ കുത്തുകയായിരുന്നു. ഉടൻ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുറച്ചുസമയത്തിനുള്ളിൽ അന്ത്യം സംഭവിച്ചു. സംഭവംനടന്ന മുറി പോലീസ് സീൽചെയ്തു. കുമ്പള ഇൻസ്പെക്ടർ കെ. പ്രേംസദന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. സഹോദരങ്ങൾ: മുഫീദ, മിസ്രിയ. സഹോദരിയുടെ വിവാഹത്തിനുകൂടാതെ മിദ്ലാജ് യാത്രയായി


from mathrubhumi.latestnews.rssfeed https://ift.tt/2M2x22B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages