മുംബൈ: ഓഹരി സൂചികകൾ റെക്കോഡ് ഭേദിച്ച് മുന്നേറുന്നു. വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ സെൻസെക്സ് 235 പോയന്റ് നേട്ടത്തിൽ 37791ലും നിഫ്റ്റി 63 പോയന്റ് ഉയർന്ന് 11424ലിലുമെത്തി. ബിഎസ്ഇയിലെ 1225 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 334 ഓഹരികൾ നഷ്ടത്തിലുമാണ്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഇൻഫോസിസ്, ഹീറോ മോട്ടോർകോർപ്, ടെക് മഹീന്ദ്ര, ഒഎൻജിസി, ഐടിസി, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി ഇൻഫ്രടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. എല്ലാ വിഭാഗങ്ങളിലെ ഓഹരികളും നേട്ടത്തിലാണ്. മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഉയരത്തിൽതന്നെ.കനത്ത വീഴ്ചയിൽനിന്ന് കറൻസിയെ രക്ഷിക്കാൻ ചൈന നടത്തിയ ശ്രമങ്ങളെതുടർന്ന് ഏഷ്യൻ സൂചികകളെല്ലാം നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. ഏഷ്യൻ വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2AVg4Px
via
IFTTT
No comments:
Post a Comment