തൊടുപുഴ : ഇടുക്കി കമ്പകക്കാനത്ത് നാലംഗ കുടുംബം കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. സംശയമുള്ള 15 പേരുടെ പട്ടിക തയ്യാറാക്കിയതായും സൂചനയുണ്ട്. കൊല്ലപ്പെട്ട കൃഷ്ണന്റെ പരിചയക്കാരായ രണ്ടുപേരാണ് കസ്റ്റഡിയിലായിരിക്കുന്നതെന്നാണ് സൂചന.
കസ്റ്റഡിയിലുള്ളവരില്‍ ഒരാള്‍ നെടുങ്കണ്ടം സ്വദേശിയാണ്. കൊലപാതകത്തില്‍ ഒന്നിലേറെപ്പേരുണ്ടെന്ന് പോലീസിന് സൂചനകള്‍ ലഭിച്ചിരുന്നു. കമ്പകക്കാനം കാനാട്ടു വീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന്‍ അര്‍ജുന്‍ എന്നിവര്‍ ഞായറാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. എന്നാല്‍, ബുധനാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്.
മോഷണമാണോ മന്ത്രവാദത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണോ കൊലപാതകത്തിലേയ്ക്ക് നയിച്ചത് എന്ന സംശയത്തിലാണ് പോലീസ്. പൂജചെയ്തു കിട്ടുന്ന പണം കൊണ്ട് കൃഷ്ണന്‍ സ്വര്‍ണാഭരണങ്ങള്‍ ധാരാളമായി വാങ്ങാറുണ്ടായിരുന്നു. കൃഷ്ണന്റെ വീട്ടില്‍ നിന്ന് 30 പവനിലേറെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായും പോലീസ് സംശയിക്കുന്നു.
ഞായറാഴ്ച ഇവരുടെ വീട്ടിലും പരിസരത്തും വന്ന വാഹനങ്ങളും ഫോണ്‍കോളുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. ഈ പ്രദേശങ്ങളിലുള്ള സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. കൃഷ്ണന്റെയും ഭാര്യയുടെയും മകളുടെയും മൊബൈല്‍ ഫോണുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിലെ കോള്‍ വിവരങ്ങളും പരിശോധിക്കും.
from mangalam.com https://ift.tt/2vf8s54
via IFTTT
No comments:
Post a Comment