രാത്രിയില്‍ കാമുകനുമായുള്ള രഹസ്യസമാഗമം കയ്യോടെ പിടികൂടി ; പിടിവലിക്കിടയില്‍ ഭാര്യ ഭര്‍ത്താവിന്റെ ലൈംഗികാവയവം കടിച്ചു മുറിച്ചു ഓടിരക്ഷപ്പെട്ടു ; ഫോണ്‍ പിന്തുടര്‍ന്ന് പോലീസ് പൊക്കി...!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 3, 2018

രാത്രിയില്‍ കാമുകനുമായുള്ള രഹസ്യസമാഗമം കയ്യോടെ പിടികൂടി ; പിടിവലിക്കിടയില്‍ ഭാര്യ ഭര്‍ത്താവിന്റെ ലൈംഗികാവയവം കടിച്ചു മുറിച്ചു ഓടിരക്ഷപ്പെട്ടു ; ഫോണ്‍ പിന്തുടര്‍ന്ന് പോലീസ് പൊക്കി...!!

വെല്ലൂര്‍: കാമുകനുമായുള്ള രഹസ്യസമാഗമം കയ്യോടെ പിടികൂടിയ ഭര്‍ത്താവിന്റെ ലൈംഗികാവയവം ഭാര്യ കടിച്ചുമുറിവേല്‍പ്പിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂര്‍ പോലീസ് ബുധനാഴ്ച റജിസ്റ്റര്‍ ചെയ്ത കേസില്‍ 45 കാരിയാണ് അറസ്റ്റിലായിരിക്കുന്നത്. കാമുകനുമായി കാണരുതാത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ വഴക്കിനൊടുവിലായിരുന്നു ഭാര്യയുടെ ഈ കടുംകൈ. വെല്ലൂരിലെ ഗുഡിയാതമിന് സമീപമുള്ള തുറൈമൂലൈ ഗ്രാമത്തില്‍ തിങ്കളാഴ്ച സംഭവം. കൊലപാതകശ്രമത്തിന് ജയന്തി എന്ന യുവതിക്കെതിരേ പോലീസ് കേസെടുത്തു.

തിങ്കളാഴ്ച പുലര്‍ച്ചെ ലൈംഗികാവയവം മുറിഞ്ഞ് രക്തസ്രാവം ഉണ്ടായ നിലയില്‍ 55 കാരന്‍ സെന്താമരയെ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ വെല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് ചെന്നൈയിലെ രാജീവ്ഗാന്ധി മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു. ഞായറാഴ്ച ഗ്രാമത്തിലെ ക്ഷേത്രത്തിലെ ആടിമാസ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായി സെന്താമര ജയന്തിയുമായി പുറത്തു പോയിരുന്നു.

ക്ഷേത്രത്തിലെ ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം തെരുവിലെ അലങ്കാരങ്ങളും മറ്റും കാണുന്നതിനായി ഇരുവരും പോകുകയും ഏകദേശം 1.30 യോടെ മടുത്തെന്നും അല്‍പ്പം വിശ്രമിക്കണമെന്നും പറഞ്ഞ് ജയന്തി പോകുകയും ചെയ്തു.

ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ഭാര്യ തിരിച്ചവരാതിരുന്നതോടെ പരിഭ്രമിച്ച് സെന്താമര അന്വേഷിച്ചു ചെന്നു. തൊട്ടടുത്ത ഗ്രാമത്തിലെ കാമുകന്‍ ദക്ഷിണാമൂര്‍ത്തിക്കൊപ്പം കാണരുതാത്ത നിലയില്‍ ഭാര്യയെ സെന്താമര കണ്ടു. രണ്ടുപേരെയും കയ്യോടെ പിടികൂടിയ സെന്താമര ഇക്കാര്യം നാട്ടുകാരെ അറിയിക്കും എന്ന് ഭീഷണിമുഴക്കി. എന്നാല്‍ പുറത്ത് സഹായത്തിന് വേണ്ടിയുള്ള സെന്താമരയുടെ വിളി ആഘോഷത്തിന്റെ ശബ്ദത്തില്‍ മുങ്ങിപ്പോയി.

നാട്ടുകാര്‍ ഓടിയെത്തി തങ്ങളെ ഉപദ്രവിക്കുമെന്ന് ഭയന്ന ഭാര്യയും കാമുകനും സെന്താമരുയുമായി മല്‍പ്പിടുത്തം നടത്തുന്നതിനിടയില്‍ സെന്താമരയുടെ മുണ്ടഴിഞ്ഞു പോയി. ഇതോടെ ജയന്തി ഭര്‍ത്താവിന്റെ ലൈംഗികാവയവത്തില്‍ കടിച്ചു. മുറിവേറ്റ് വേര്‍പെട്ട് രക്തം വരുന്ന നിലയിലേക്ക് എത്തിയതോടെ കാമുകനുമായി ജയന്തി ഓടി രക്ഷപ്പെട്ടു.

വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച സെന്താമരയെ ഡോക്ടര്‍മാര്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ചെന്നെയിലെ രാജീവ്ഗാന്ധി മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. അക്രമം നടത്തിയ ശേഷം മുങ്ങിയ ജയന്തിയെ ദക്ഷിണാമൂര്‍ത്തിയുടെ ഫോണ്‍ ട്രാക്ക് ചെയ്ത് പോലീസ് പിടികൂടി. പൊതുവഴിയില്‍ അശ്‌ളീലം, ഗുരുതരമായി മുറിവേല്‍പ്പിക്കല്‍, കൊലപാതകശ്രമം എന്നിവയാണ് ജയന്തിക്കെതിരേ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ജയന്തി കുറ്റം ഏറ്റുപറഞ്ഞിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ജയന്തിയെ ജയിലിലേക്ക് മാറ്റി.



from mangalam.com https://ift.tt/2n9YEoq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages