ന്യുഡല്‍ഹി: അസമിലെ കരട് ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യതാല്‍പര്യാര്‍ത്ഥമാണ് കൊണ്ടുവന്നതെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. പൗരത്വ രജിസ്റ്ററിന്റെ നടപടികള്‍ സുതാര്യമായാണ് നടക്കുന്നത്. അസം സര്‍ക്കാരുമായി യോജിച്ചാണ് കരട് കൊണ്ടുവന്നത്. എന്നാല്‍ ചിലര്‍ ഭീതി പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ വ്യക്തമാക്കി.
കരട് പട്ടികയില്‍ നിന്ന് പുറത്താക്കിയതിന്റെ പേരില്‍ ആര്‍ക്കെതിരെയും ഒരു സാഹചര്യത്തിലും ബലപ്രയോഗമുണ്ടാകില്ലെന്നും ഈ പ്രശ്‌നത്തിന്റെ പേരില്‍ ഭീതി പരത്തുന്ന രാഷ്ട്രീയ കക്ഷികള്‍ സമുദായിക സൗഹാര്‍ദ്ദംതകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും രാജ്‌നാഥ് സിംഗ് രാജ്യസഭയില്‍ പറഞ്ഞു. ഇത് അങ്ങേയറ്റം അപലപനീയമാണ്. ബംഗ്ലാദേശില്‍ നിന്നും മറ്റ് അയല്‍രാജ്യങ്ങളില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റം ഇല്ലാതാക്കുകയാണ് ലക്ഷ്യം.
തിങ്കളാഴ്ചയാണ് ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പ്രസിദ്ധീകരിച്ചത്. അസം ജനതയില്‍ 2.89 കോടി പേര്‍ യോഗ്യത നേടിയപ്പോള്‍ 40.07 ലക്ഷം പേരാണ് പടപട്ടികയില്‍ നിന്ന് പുറത്തായത്. ഈ പട്ടിക അന്തിമമല്ലെന്നും പരാതി ഉള്ളവര്‍ക്കെല്ലാം അത് ഉന്നയിക്കാന്‍ അവസരം നല്‍കുമെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു. തികച്ചും സുതാര്യമായ രീതിയിലാണ് നടപടികള്‍ മുന്നോട്ടുപോകുന്നത്. അതില്‍ അനാവശ്യമായ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ഭാഗ്യകരമാണ്.
ദേശീയ പൗരത്വ രജിസ്റ്ററിന് കേണ്‍ഗ്രസ് സര്‍ക്കാരുകളും പിന്തുണ നല്‍കിയിരുന്നു. 195ലാണ് രജിസ്റ്ററിനുള്ള നടപടികള്‍ ആരംഭിച്ചത്. അന്ന് രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. പട്ടിക പുതുക്കാനുള്ള നടപടി സ്വീകരിച്ചത് 2005ല്‍ അന്നത്തെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗാണെന്നും അദ്ദേഹം വ്യക്തമാക്കി.
പട്ടിക ചില പ്രത്യേക സമുദായങ്ങളെ മാത്രം ലക്ഷ്യമിട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം പാര്‍ലമെന്റില്‍ ബഹളംവച്ചത്. സംഭവം അന്വേഷിക്കുന്നതിനായി അസമില്‍ എത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധികളെ സില്‍ചാര്‍ വിമാനത്താവളത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ തടഞ്ഞുവച്ചതും ബഹളത്തിനിടയാക്കി. ഒരു രാത്രി മുഴുവന്‍ വിമാനത്താവളത്തില്‍ കാത്തിരുന്ന ശേഷമാണ് തൃണമൂല്‍ സംഘം ബംഗാളിലേക്ക് മടങ്ങിയത്.
from mangalam.com https://ift.tt/2ACKQML
via IFTTT
No comments:
Post a Comment