അബുദാബി: ഇന്ത്യൻ ചെസ്സിന് പുതിയ പ്രതീക്ഷകൾ നൽകി ഒരു 14-കാരൻ. മലയാളി ചെസ് താരം നിഹാൽ സരിൻ ലോക ചെസ്സ് ഫെഡറേഷന്റെ (ഫിഡെ) ഗ്രാൻഡ്മാസ്റ്റർ പദവി കരസ്ഥമാക്കി. തൃശ്ശൂർ സ്വദേശിയായ നിഹാൽ ചെസ്സിലെ ശ്രേഷ്ഠപദവി നേടുന്ന 53-ാം ഇന്ത്യൻ താരവും പ്രായം കുറഞ്ഞ മലയാളിയുമാണ്. മാത്രമല്ല ജി.എൻ ഗോപാലിനും എസ്.എൽ നാരായണനും ശേഷം ഗ്രാൻഡ്മാസ്റ്റർ പദവിയിലെത്തുന്ന മൂന്നാമത്തെ മാത്രം മലയാളിയാണ് നിഹാൽ. ലോകത്ത് ഈ പദവിയിലെത്തുന്ന 12-ാമത്തെ പ്രായം കുറഞ്ഞ ചെസ്സ് താരവും നിഹാലാണ്. വ്യാഴാഴ്ച അബുദാബിയിൽ നടന്ന മാസ്റ്റേഴ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ ഉസ്ബെക്കിസ്താന്റെ തെമൂർ കുയ്ബോകറോവിനെ സമനിലയിൽ തളച്ചാണ് ഗ്രാൻഡ് മാസ്റ്റർ പദവിക്ക് വേണ്ടിയിരുന്ന മൂന്നാം നോമും നിഹാൽ സ്വന്തമാക്കിയത്. 2556 ഇലോ പോയന്റാണ് താരത്തിനുള്ളത്. ഈ വർഷം ഇന്ത്യൻ ചെസ്സിന് ലഭിക്കുന്ന രണ്ടാം ഗ്രാൻഡ് മാസ്റ്റർ പദവിയാണിത്. തമിഴ്നാട് സ്വദേശി ആർ. പ്രഗ്നാനന്ദ ജൂണിൽ നേട്ടം സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ ചെസ്സിലെ അദ്ഭുതബാലനായി അറിയപ്പെടുന്ന നിഹാൽ 2014-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന അണ്ടർ-10 ലോക ചെസ്സിൽ കിരീടം നേടിയ താരമാണ്. അണ്ടർ-12 ലോക ചെസ് ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പുമായി. ഡോ. സരിന്റെയും ഡോ. ഷിജിന്റെയും മകനാണ്. തൃശൂർ ദേവമാതാ സി.എം.ഐ പബ്ലിക്ക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് നിഹാൽ.
from mathrubhumi.latestnews.rssfeed https://ift.tt/2vPt7N5
via
IFTTT
No comments:
Post a Comment