മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 193 പോയന്റ് നേട്ടത്തിൽ 37857ലും നിഫ്റ്റി 52 പോയന്റ് ഉയർന്ന് 11437ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 415 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 104 ഓഹരികൾ നഷ്ടത്തിലുമാണ്. ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീൽ, ഐടിസി, വേദാന്ത, ലുപിൻ, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, കൊട്ടക് മഹീന്ദ്ര, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഗെയിൽ, ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഒഎൻജിസി, പവർ ഗ്രിഡ് കോർപ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വിപണിയിലെ നേട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ബാങ്കിങ്, ഓട്ടോ, മെറ്റൽ വിഭാഗം ഓഹരികളിൽ നിക്ഷേപകർ കാര്യായി താൽപര്യം പ്രകടിപ്പിക്കുന്നതായി കാണുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2KZJDz5
via
IFTTT
No comments:
Post a Comment