ആറന്മുള: വീടിന്റെ പൊളിഞ്ഞ മേൽക്കൂരയ്ക്കിടയിൽനിന്ന് അദ്ദേഹം ഒരു ക്ലോക്ക് പുറത്തെടുത്തു. സമയം. 1.15. ഓഗസ്റ്റ് 16-ന് പുലർച്ചെ 1.15 അവർക്ക് മറക്കാനാവില്ല. കേരളത്തിനും പത്തനംതിട്ടയ്ക്കും ഇൗ പ്രദേശത്തിനും. ദേശത്തെ വിഴുങ്ങിയ പ്രളയത്തിന്റെ തുടക്കനിമിഷങ്ങൾ. അപ്പോൾ നിലച്ചതാണ് ഇൗ ഘടികാരം. ക്ലോക്കിലെ സൂചികൾ നിലച്ചപ്പോൾ കേരളത്തിനൊപ്പം രാഘവനാശാരിയും വലിയൊരു കണ്ണീർക്കടലിലേക്ക് വീണു. “ആകെയുള്ള വീടാണ് തകർന്നുവീണത്. ഇനി ഞാൻ എവിടെ കിടക്കും. ക്യാമ്പുകളിൽനിന്ന് മടങ്ങിയവർക്ക് വീടെങ്കിലുമുണ്ട്.. ഞാനോ...’’- രാഘവനാശാരിയുടെ വാക്കുകൾ മുറിഞ്ഞു. പ്രളയത്തിൽ വീട് തകർന്നു വീണ ഇദ്ദേഹത്തിന് ആധാരവും വിലപ്പെട്ട മറ്റു വസ്തുക്കളും നഷ്ടമായി. അടുത്തുള്ള വീട്ടിലാണ് ഇപ്പോൾ താമസം.എല്ലാവരും മടങ്ങിവന്ന് വീട് കഴുകുമ്പോൾ രാഘവനാശാരി വെറുതെ ഇരുന്നു. നിസ്സംഗനായി. വൃത്തിയാക്കാൻ ഒന്നുമില്ല. മുകളിൽ ആകാശം. താഴെ ഒരു പിടി മണ്ണ്. എങ്ങോട്ടുപോകും. അദ്ദേഹത്തിന്റെ ചോദ്യത്തിന് അയൽവാസികൾക്ക് മറുപടി ഉണ്ടായില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2MDePJb
via
IFTTT
No comments:
Post a Comment