കൊച്ചി: പ്രളയകാലത്ത് ചാനൽ ചർച്ചയിൽ മലയാളികളെ അപമാനിച്ചെന്നുകാണിച്ച് റിപബ്ലിക് ടി.വി എഡിറ്റർ ഇൻ-ചീഫ് അർണബ് ഗോസ്വാമിക്ക് വക്കീൽ നോട്ടീസ്. മലയാളികളെ അപമാനിക്കാനും ജനങ്ങളെ വിഭജിച്ച് കലാപമുണ്ടാക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്. അർണബ് മാപ്പു പറയണമെന്നും മാനനഷ്ടമായി പത്തു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും സി.പി.എം നേതാവ് പി.ശശി അയച്ച വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു. എവിടെനിന്നോ പണംവാങ്ങി രാജ്യത്തെ അപമാനിക്കുന്ന പ്രത്യേക ഗ്രൂപ്പാണ് മലയാളികൾ എന്ന തരത്തിലുളള അർണബ് ഗോസ്വാമിയുടെ പരാമർശത്തിനെതിരെയാണ് പി.ശശി വക്കീൽ നോട്ടീസ് അയച്ചത്. മാധ്യമപ്രവർത്തകൻ എന്ന നിലയിലുളള വിമർശനമല്ല അദ്ദേഹം നടത്തിയതെന്നും നോട്ടീസിൽ പറയുന്നു. മലയാളിയെന്ന നിലയിൽ താനും അപമാനിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് മാനനഷ്ടക്കേസ് നൽകിയതെന്ന് പി.ശശി പറഞ്ഞു. അപമാനകരമായ വാർത്ത സംപ്രേഷണം ചെയ്ത അതേ പ്രാധാന്യത്തോടെ അർണബ് മാപ്പപേക്ഷ നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. ഇല്ലങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് പി.ശശി പറഞ്ഞു. പീപ്പിൾ ലോ ഫൗണ്ടേഷൻ അധ്യക്ഷനെന്ന നിലയിലാണ് അദ്ദേഹം ഹർജി നൽകിയത്. Content highlights:Arnab Goswami should give 10 Cr to CMs relief fund, apologies, asks lawyer notice
from mathrubhumi.latestnews.rssfeed https://ift.tt/2PfGRIr
via
IFTTT
No comments:
Post a Comment