സെയ്‌ന്റ് ജോസഫ് ഇടവകയുടെ ഓണസമ്മാനമായി 10 കുടുംബങ്ങൾക്ക് 10 പത്ത് സെന്റ് വീതം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 25, 2018

സെയ്‌ന്റ് ജോസഫ് ഇടവകയുടെ ഓണസമ്മാനമായി 10 കുടുംബങ്ങൾക്ക് 10 പത്ത് സെന്റ് വീതം

കുന്നുംകൈ: ഭൂരഹിതരായ പത്ത് കുടുംബങ്ങൾക്ക് ഭൂമി ദാനമായി നൽകാൻ ബെഡൂർ സെയ്‌ന്റ് ജോസഫ് ഇടവകയുടെ പൊതുയോഗ തീരുമാനം. ഇടവകയുടെ ഒരേക്കർ സ്ഥലം പത്ത് സെന്റ് വീതം ഭാഗിച്ച് പത്ത് ഭൂരഹിതകുടുംബങ്ങൾക്ക് വീട് വെക്കുന്നതിനായി നൽകും. പ്രകൃതിരമണീയമായ ബെഡൂർ പ്രദേശത്ത് പള്ളിക്കും മെയിൻ റോഡിൽനിന്നും 500 മീറ്റർ മാറിയാണ് ഈ നിരപ്പായ സ്ഥലം. ഇവിടെ കുടിവെള്ളവും വൈദ്യുതിയും പള്ളിതന്നെ ഒരുക്കിനൽകുമെന്ന് വികാരി ഫാ. മാത്യു പയ്യനാട്ട് പറഞ്ഞു. തലശ്ശേരി അതിരൂപത മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി സ്മാരക ഭവനപദ്ധതിയിൽ നിർമിച്ചുനൽകുന്ന വീടുകളിൽ ഈ പദ്ധതിയും ഉൾപ്പെടുത്തും. തലശ്ശേരി അതിരൂപതാ സോഷ്യൽ സർവീസ് സൊസൈറ്റിക്കാണ് ഗുണഭോക്താവിനെ തിരഞ്ഞെടുക്കാനുള്ള ചുമതല. ജാതി-മത ഭേദമെന്യേ അർഹതപ്പെട്ടവർക്ക് ഭൂമി നൽകും. സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ പദ്ധതികളിൽ വിട് ലഭിച്ചിട്ടും ഭൂമിയില്ലാതെ വിഷമിക്കുന്നവർക്കും അപേക്ഷിക്കാം. ഫോൺ: 9447363173.


from mathrubhumi.latestnews.rssfeed https://ift.tt/2LoNVQL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages