ന്യൂഡൽഹി: പ്രളയം കണക്കിലെടുത്ത് കേരളത്തിൽ മാറ്റിവെച്ച കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ സെപ്റ്റംബർ നാലിനു നടക്കുമെന്ന് റെയിൽവേ അറിയിച്ചു. മുപ്പതിനായിരത്തോളം പേർക്ക് പരീക്ഷയിൽ പങ്കെടുക്കാനാകാത്ത സാഹചര്യം കണക്കിലെടുത്തായിരുന്നു പരീക്ഷ മാറ്റിയത്.ഓഗസ്റ്റ് ഒമ്പത്, 13, 14, 17, 20, 21 തീയതികളിൽ കേരളത്തിലെ സെന്ററുകളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. അസിസ്റ്റന്റ് ലോക്കോ-പൈലറ്റ്, ടെക്നീഷ്യൻ തസ്തികകളിലേക്കുള്ള 66,502 ഒഴിവുകളിലേക്കാണു പരീക്ഷ.
from mathrubhumi.latestnews.rssfeed https://ift.tt/2MKm5TN
via
IFTTT
No comments:
Post a Comment