സൈനികൻ എ. പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്‌മി താലൂക്ക് ഓഫീസിൽ ക്ലർക്കായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 7, 2022

സൈനികൻ എ. പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്‌മി താലൂക്ക് ഓഫീസിൽ ക്ലർക്കായി

തൃശ്ശൂർ : കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറന്റ് ഓഫീസർ എ. പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി തൃശ്ശൂർ താലൂക്ക് ഓഫീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. തിങ്കളാഴ്‌ച രാവിലെ താലൂക്ക് ഓഫീസിലെത്തിയ ശ്രീലക്ഷ്മിക്ക്‌ മന്ത്രി കെ. രാജൻ നിയമനോത്തരവ് കൈമാറി. എം.കോം. ബിരുദധാരിയാണ് ശ്രീലക്ഷ്മി. കളക്ടർ ഹരിത വി. കുമാർ, ആർ.ഡി.ഒ. പി.എ. വിഭൂഷണൻ, താലൂക്ക് തഹസിൽദാർ ടി. ജയശ്രീ എന്നിവരുടെ സാന്നിധ്യത്തിലാണ് ജോലിയിൽ പ്രവേശിച്ചത്. പ്രദീപിന്റെ സഹോദരൻ എ. പ്രസാദ്, ശ്രീലക്ഷ്മിയുടെ അച്ഛൻ ജനാർദനൻ, കോയമ്പത്തൂരിൽനിന്നെത്തിയ വ്യോമസേന മാസ്റ്റർ വാറന്റ് ഓഫീസർ സോമന്റെ ഭാര്യ സുജ, പ്രദീപിന്റെ സഹപ്രവർത്തകനും ജൂനിയർ വാറന്റ് ഓഫീസറുമായ അരുണിന്റെ ഭാര്യ രമ്യ, അവരുടെ രണ്ട്‌ മക്കൾ എന്നിവർക്കൊപ്പമാണ് ശ്രീലക്ഷ്മി ഓഫീസിലെത്തിയത്. ഡിസംബർ 15-ന് നടന്ന മന്ത്രിസഭായോഗത്തിലാണ് ശ്രീലക്ഷ്മിക്ക് ജോലി നൽകാൻ സർക്കാർ തീരുമാനിച്ചത്. യുദ്ധത്തിലോ യുദ്ധസമാനമായ സാഹചര്യത്തിലോ മരിക്കുന്ന സൈനികരുടെ ആശ്രിതർക്ക് ജോലി നൽകുന്നതിനാണ് നിയമത്തിൽ വ്യവസ്ഥയുള്ളത്. എന്നാൽ, പ്രദീപിന്റെ കാര്യത്തിൽ പ്രത്യേക പരിഗണന നൽകി ഭാര്യയ്ക്ക് ജോലി നൽകാൻ സർക്കാർ തീരുമാനിച്ചു. പ്രദീപിന്റെ ഭാര്യയ്ക്ക് ജോലി നൽകിയതിനു പുറമെ കുടുംബത്തിന് സഹായധനമായി അഞ്ചുലക്ഷം രൂപയും അച്ഛൻ രാധാകൃഷ്ണന്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് മൂന്നുലക്ഷം രൂപയും സർക്കാർ അനുവദിച്ചിരുന്നു. രാജ്യത്തിനുവേണ്ടി പോരാടുന്ന ധീരജവാന്മാർക്ക് സർക്കാർ നൽകുന്ന അംഗീകാരമാണ് ആശ്രിതനിയമനമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/KOwgLf3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages