ഇരിട്ടി: ആറളം ഫാമിലും ഇതിനോടുചേർന്ന ആദിവാസി പുനരധിവാസമേഖലയിലും നിരന്തരമായുണ്ടാകുന്ന കാട്ടാന ആക്രമണം തടയാൻ മതിൽ നിർമിക്കാൻ തീരുമാനം. വളയംചാൽ മുതൽ പൊട്ടിച്ചിപ്പാറവരെയുള്ള 10.5 കിലോമീറ്റർ ഭാഗത്താണ് പുതുതായി മതിൽ നിർമിക്കുക. നേരത്തേ നിർമിച്ചിട്ടുള്ള മതിലിന്റെ തുടർച്ചയായാണിത്. മന്ത്രിമാരായ എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, എ.കെ.ശശീന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ ആറളം മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ചേർന്ന ജനപ്രതിനിധികളുടെയും സംഘടനാ പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.പട്ടികജാതി-പട്ടികവർഗ ക്ഷേമവകുപ്പ് ഇതിനായി 22 കോടി രൂപ നേരത്തേ നീക്കിവെച്ചിരുന്നു. ആനമതിലിന്റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കുമെന്നും ഈ തുക തികഞ്ഞില്ലെങ്കിൽ കൂടുതൽ പണമനുവദിക്കുമെന്നും യോഗത്തിനുശേഷം മന്ത്രിമാർ പറഞ്ഞു. ആനമതിൽ നിർമിക്കുന്നതിനെതിരേ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉന്നയിച്ച തടസ്സവാദങ്ങൾ മന്ത്രിമാരും ജനപ്രതിനിധികളും നിരാകരിച്ചു. മനുഷ്യജീവനാണ് സർക്കാർ പ്രാധാന്യം കൽപ്പിക്കുന്നതെന്ന് അവർ പറഞ്ഞു. എം.എൽ.എ.മാരായ കെ.കെ.ശൈലജ, സണ്ണി ജോസഫ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ എന്നിവരും സംബന്ധിച്ചു.10 വർഷംമുമ്പ് 5.065 കി.മീ. ദൂരത്തിൽ മതിൽ നിർമിച്ചിരുന്നു. വേണ്ടത്ര ഉയരമില്ലാതെ നിർമിച്ച മതിലിന്റെ കുറേഭാഗം ആനകൾ തകർത്തു. അതിന്റെ തുടർച്ചയായി 3.55 കി.മീ. ദൂരത്തിൽ ട്രഞ്ചും(കാന) നിർമിച്ചു. അതും ആനകൾ ചവിട്ടിയിടിച്ച് നികത്തി. തുടർന്ന് 1.88 കി.മീ. ദൂരത്തിൽ വേലികെട്ടി. ഇതിനെയെല്ലാം മറികടന്നാണ് തൊട്ടടുത്ത ആറളം വന്യജീവി സങ്കേതത്തിൽനിന്ന് ആനകൾ ജനവാസമേഖലയിലെത്തുന്നത്. വന്യജീവി സങ്കേതത്തോടുചേർന്ന് ഫാം പ്രവർത്തിക്കുന്നത് സംസ്ഥാനത്ത് വേറെ എവിടെയുമില്ല.ആറളത്തെ കാട്ടാനഭീഷണി നേരിടാൻ വൈദ്യുതവേലി സ്ഥാപിക്കണമെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേർന്ന വിദഗ്ധസമിതിയുടെ തീരുമാനം. 8.5 കോടി രൂപ ഇതിന് ചെലവുവരുമെന്നും കണക്കാക്കി. ഇത് അംഗീകരിക്കാതെയാണ് ആനമതിൽ നിർമിക്കാനുള്ള തീരുമാനം.
from mathrubhumi.latestnews.rssfeed https://ift.tt/4J01Mf6
via IFTTT
Post Top Ad
Responsive Ads Here
Monday, February 7, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ആനശല്യം തടയാൻ ആറളത്ത് 10.5 കിലോമീറ്റർ നീളത്തില്‍ മതിൽ നിർമിക്കും
ആനശല്യം തടയാൻ ആറളത്ത് 10.5 കിലോമീറ്റർ നീളത്തില്‍ മതിൽ നിർമിക്കും
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment